തരിയോട്: കൊച്ചു കുട്ടികൾ നിർമ്മിച്ച 120 ഓളം കുഞ്ഞു മാഗസിനുകൾ ‘മഴത്തുള്ളി ‘ഒരുമിച്ച് പ്രകാശനം ചെയ്തുകൊണ്ട് നടത്തിയ വിദ്യാരംഗം ഉദ്ഘാടനവും വായന മാസാചരണ സമാപനവും കൗതുകമായി. തരിയോട് ഗവൺമെന്റ് എൽ പി സ്കൂളിലെ രണ്ടു മുതൽ നാലു വരെ ക്ലാസുകളിലെ വിദ്യാർത്ഥികളാണ് മാഗസിനുകൾ പുറത്തിറക്കിയത്. കുട്ടിക്കഥകളും കവിതകളും ചിത്രങ്ങളും വായനാക്കുറിപ്പുകളും മാഗസിൻ മികവുറ്റതാക്കി. പിടിഎ പ്രസിഡണ്ട് സന്തോഷ് കോരംകുളം അധ്യക്ഷത വഹിച്ച യോഗം എ പി സാലിഹ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മികച്ച വായനക്കാരിയും വിദ്യാർത്ഥിയുമായ കുമാരി ഗായത്രി ചടങ്ങിൽ തന്റെ വായനാനുഭവം പങ്കുവെച്ചു.
സാഹിത്യകാരൻ പി കെ ജയചന്ദ്രൻ, രാധിക ശ്രീരാഗ്, ആന്റണി, സി .പി. ശശികുമാർ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് ബിന്ദു തോമസ് സ്വാഗതവും, ഷാലി. സി സി . നന്ദിയും പറഞ്ഞു

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്കാന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്