സ്ത്രീയുടെ നിലവിളി കേട്ടെന്ന് പരാതി; പാഞ്ഞെത്തി പോലീസ്, ഒടുവില്‍ നിലവിളിച്ചയാളെ കണ്ടെത്തി, ഒരു തത്ത !

യുകെയിലെ കാന്‍വി ഐലന്‍ഡിലെ താമസക്കാരന്‍ തന്‍റെ അയല്‍പക്കത്ത് ഒരു സ്ത്രീ നിര്‍ത്താതെ നിലവിളിക്കുകയാണെന്ന് പരാതിപ്പെട്ട്, ജൂലൈ 11 തിയതി കാൻവി ഐലൻഡിലെ എസ്സെക്‌സ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഒരു ‘ക്രൈം സീന്‍’ മണത്ത പോലീസ് പരാതി വിളിച്ച് അറിയിച്ച സ്റ്റീവ് വുഡിന്‍റെ വീട്ടിലേക്ക് മൂന്ന് വാഹനങ്ങളിലായാണ് പാഞ്ഞെത്തിയത്. സ്റ്റീവ് വുഡുമായി സംഭവത്തെ കുറിച്ച് ചോദിച്ച് അറിഞ്ഞ പോലീസ് പ്രദേശം മുഴുവനും അരിച്ച് പെറുക്കി. ഒടുവില്‍ ആ ‘നിലവിളിക്കുന്ന സ്ത്രീ’യെ പോലീസ് കണ്ടെത്തി. അത് സ്റ്റീവിന്‍റെ അയല്‍പക്കത്ത് നിന്നായിരുന്നില്ല. മറിച്ച് സ്റ്റീവിന്‍റെ വീട്ടില്‍ നിന്ന് തന്നെയായിരുന്നു ആ നിലവിളികള്‍ ഉയര്‍ന്നിരുന്നത്. അത് സ്റ്റീവ് വളര്‍ത്തുന്ന ‘തത്ത’കളില്‍ ഒന്നാണെന്ന് അറിഞ്ഞപ്പോള്‍ പോലീസും അതിശയപ്പെട്ടു.

കാൻവി ദ്വീപ് സ്വദേശിയായ സ്റ്റീവ് വുഡ്സ്, കഴിഞ്ഞ 21 വർഷമായി പക്ഷികളെ പരിപാലിക്കുന്നു. അദ്ദേഹത്തിന് നിലവിൽ ബഡ്‌ജികൾ, നീല-സ്വർണ്ണ മക്കാവ്, ഒരു ഹാൻസ് മക്കാവ്, രണ്ട് ആമസോൺ തത്തകൾ, എട്ട് ഇന്ത്യൻ റിംഗ്‌നെക്കുകൾ, പച്ച ചിറകുള്ള മക്കാവുകൾ എന്നിവ സ്വന്തമായുണ്ട്. ബിബിസിയോട് സംഭവത്തെ കുറിച്ച് വിശദീകരിക്കുമ്പോള്‍, സ്റ്റീവ് പറഞ്ഞത്, ‘ തന്‍റെ പക്ഷികൾ രാവിലെയാണ് പൊതുവെ ശബ്ദമുണ്ടാക്കുന്നതെന്നും എന്നാൽ, ആ പ്രത്യേക ദിവസം ‘ഫ്രെഡി’ എന്ന് പേരുള്ള തത്തകളിൽ ഒന്നിന് പ്രത്യേകിച്ച് ഹോര്‍മോണ്‍ സംബന്ധിയായ പ്രശ്നത്തിലായിരുന്നുവെന്നായിരുന്നു.

‘ചിരിച്ചുകൊണ്ടിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഞാൻ വാതിൽ തുറന്നു, അവർ പറഞ്ഞു, ‘വിഷമിക്കേണ്ട സുഹൃത്തേ, ഇവനെയാണ് നമുക്ക് സംശയം തോന്നിയത്.’ ഞാന്‍ ചോദിച്ചു, ‘ഞാൻ എന്താണ് ചെയ്തത്?’, സ്റ്റീവ് ബിബിസിയോട് പറഞ്ഞു. ‘നിങ്ങളുടെ വീട്ടില്‍ നിന്നായിരുന്നു ആ നിലവിളി ഉയര്‍ന്നത്. സ്ത്രീ നിലവിളിക്കുന്നെന്ന പരാതി കിട്ടി, ഞങ്ങള്‍, എല്ലാം ശരിയാണോയെന്ന് അന്വേഷിക്കാന്‍ വന്നതാണ്.’ പോലീസ് പറഞ്ഞു. ‘പോലീസ്, എല്ലാം ശരിയായി തന്നെയാണ് ചെയ്തത്. പരാതി കിട്ടിയപ്പോള്‍ അവര്‍ വളരെ പെട്ടെന്ന് വന്ന് കാര്യങ്ങള്‍ അന്വേഷിച്ചു. എന്‍റെ ഭാഗത്ത് മോശം അനുഭവങ്ങളൊന്നുമില്ല.’ സ്റ്റീവ്, ബിബിസിയോട് പറഞ്ഞു.

കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍

വോട്ടു ചോരിക്കെതിരെ ഒപ്പ് ശേഖരണം

വോട്ടു ചോരിക്കെതിരെ വൈത്തിരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി. തരിയോട് മണ്ഡലം കാവുമന്ദം ടൗണിലായിരുന്നു ഒപ്പ് ശേഖരണ പരിപാടി സംഘടിപ്പിച്ചത്. സാധാരണക്കാരൻറെ സമ്മതിദാനാവകാശം കള്ളത്തരത്തിലൂടെ തട്ടിയെടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം

എം.ടി. ബി കേരള ട്രാക്ക് പരിശോദന നടത്തി

മാനന്തവാടി: എട്ടാമത് എം.ടി. ബി കേരള ഇൻ്റർനാഷണൽ സൈക്ലിംഗ് ടൂർണമെൻ്റിൻ്റെ ട്രാക്ക് പരിശോദന മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ വെച്ച് നടന്നു. തുടർന്ന് ട്രാക്കുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച പട്ടിക ജാതി – പട്ടിക വർഗ

സുൽത്താൻ ബത്തേരിയിൽ വാഹനാപകടം; വയോധികൻ മരിച്ചു

സുൽത്താൻ ബത്തേരിയിൽ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു. കരടിപ്പാറ പാമ്പള സ്വദേശി കുഞ്ഞപ്പൻ (87)ആണ് മരിച്ചത്. ഗാന്ധിജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. Facebook Twitter WhatsApp

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.