കൽപ്പറ്റ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിച്ചു വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ജീവനക്കാരെ ഭീഷണപ്പെടുത്തുന്ന ജില്ലാ കളക്ടറുടെ നടപടി അപഹാസ്യവും പ്രതിഷേധാർഹവുമാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. സ്വന്തം മൂക്കിനു താഴെയുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ പറ്റാത്തിടത്ത് ജീവനക്കാരെ ഭീഷണിപെടുത്തുന്ന തരത്തിലുള്ള നിലപാട് തുടരുകയാണെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ്, സെക്രട്ടറി കെ.എ മുജീബ്, ട്രഷറർ കെ.ടി.ഷാജി എന്നിവർ പറഞ്ഞു.

സംസ്ഥാനത്ത് പാല്‍ വില കൂടും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം
തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. നേരിയ വിലവര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരിയ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന്







