കമ്പളക്കാട് : കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. മില്ലുമുക്ക് അണിയേരി റഷീദ് (43) നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റുചെയ്തത്. ഒരു തവണ പീഡനത്തിനിരയാക്കുകയും ഒരു തവണ പീഡനത്തിന് ശ്രമിക്കുകയും ചെയ്തെന്ന കുട്ടിയുടെ പരാതിയെത്തുടർന്നാണ് ഇയാൾ പിടിയിലായത്. പോക്സോ നിയമപ്രകാരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് വൈത്തിരി സബ് ജയിലിലേക്ക് അയച്ചു.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15