കൽപ്പറ്റ : വയനാട്ടിലെ മുതിർന്ന ടൂറിസം സംരംഭകൻ രവീന്ദ്രൻ കരുമത്തിലിനെ വയനാട് ടൂറിസം ഓർഗനൈസേഷൻ ആദരിച്ചു. സ്പ്ലാഷ് മഴ മഹോത്സവത്തിൻ്റെയും ഡബ്ല്യം.ടി.ഒ.യുടെയും സ്ഥാപകരിലൊരാളാണ് രവീന്ദ്രൻ കരുമത്തിൽ .കൽപ്പറ്റ പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ നടന്ന ചടങ്ങിൽ കലക്ടർ ഡോ.രേണു രാജ് ഉപഹാരം സമ്മാനിച്ചു. 2009 -ൽ മഴ മഹോത്സവം ആരംഭിച്ചപ്പോൾ പത്തിൽ താഴെ ആളുകൾ മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്ന് പതിനൊന്നാം എഡിഷൻ ആയപ്പോഴേക്കും പതിനായിരങ്ങൾ ഇതിൻ്റെ ഭാഗമായതിൽ സന്തോഷമുണ്ടന്ന് രവീന്ദ്രൻ കരുമത്തിൽ പറഞ്ഞു
ഡബ്ല്യൂ.ടി.ഒ. പ്രസിഡണ്ട് കെ.ആർ.വാഞ്ചീരൻ അധ്യക്ഷത വഹിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്