മാനന്തവാടിയിൽ മിന്നുമണിക്കുള്ള പൗരസ്വീകരണം 22ന്

മാനന്തവാടി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമായ ആദ്യ മലയാളിയായ മിന്നുമണിക്ക് 22 ന് പൗരസ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത വിപുലമായ ആലോചനാ യോഗം കാര്യപരിപാടികൾ തീരുമാനിച്ചു.ഒ.ആർ. കേളു എംഎൽഎ ചെയർമാനായ സ്വാഗത സംഘം സ്വീകരണം വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ്. 22ന് ഉച്ചയ്ക്ക് 2.30ന് അമ്പുത്തിയിൽ നിന്ന് എരുമത്തെരുവ് വഴി മിന്നുമണിയെ മാനന്തവാടി നഗരസത്തിലേക്ക് ആനയിക്കും. വാദ്യമേളങ്ങളും മുത്തുക്കുടകളും ഘോഷയാത്രയ്ക്ക് കൊഴുപ്പേകും. ടൗണിൽ നടക്കുന്ന അനുമോദനയോഗത്തിൽ മിന്നുമണിയെ പുരസ്കാരം നൽകി ആദരിക്കും. പൊതുസമ്മേളനത്തിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. മൈസൂരു റോഡ് കവലയ്ക്ക് മിന്നുമണിയുടെ പേര് നൽകാൻ മാനന്തവാടി നഗരസഭാ ഭരണസമിതിയോഗം തീരുമാനിച്ച് കഴിഞ്ഞു.
ഇന്ത്യയുടെ കായിക ചരിത്രത്തിൽ മാനന്തവാടിയുടെ സ്ഥാനം അടയാളപ്പെടുത്തിയ മിന്നുമണിക്ക് ജന്മനാട്ടിൽ നൽകുന്ന സ്വീകരണം ചരിത്രവിജയമാക്കാൻ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് സ്വാഗത സംഘം ജനറൽ കൺവീനറും മാനന്തവാടി നഗരസഭാ വൈസ് ചെയർമാനുമായ ജേക്കബ് സെബാസ്റ്റ്യൻ, സ്വാഗത സംഘം വൈസ് ചെയർമാനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ ജസ്റ്റിൻ ബേബി, കൺവീനർമാരായ എം.കെ. അബ്ദുൽ സമദ്, സജി മാധവൻ, മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. ഉസ്‌മാൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അശോകൻ ഒഴക്കോടി, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ.എം. ഷിനോജ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.