ഇനി എന്നും ചെറുപ്പമായിരിക്കാം ; പ്രായമാകുന്നത് തടയാനുള്ള മരുന്ന് കണ്ടെത്തി.

വളരെ വേഗത്തിൽ വാര്‍ധക്യമാകുന്നത് തടയാനുള്ള മരുന്ന് കണ്ടെത്തിയിരിക്കുകയാണ് യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഒരുപറ്റം ഗവേഷകര്‍.

ചര്‍മ്മകോശങ്ങളിലെ വാര്‍ധക്യ പ്രക്രിയയെ തടയാൻ കഴിവുള്ള ആറ് രാസ സംയോജനങ്ങള്‍ സംഘം തിരിച്ചറിഞ്ഞെന്നും കണ്ടെത്തല്‍ മനുഷ്യ വംശത്തിന്റെ ചുവടുവെപ്പാണെന്നും ഡോ. സിൻക്ലയര്‍ പറഞ്ഞു. ജൂലൈ12ന് പുറത്തിറങ്ങിയ ഏജിങ് ജേര്‍ണലിലാണ് ഇതുസംബന്ധിച്ച്‌ ലേഖനം പ്രസിദ്ധീകരിച്ചത്.

മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഘടകങ്ങളാണ് ഓരോ മരുന്നിലുമടങ്ങിയിരിക്കുന്നത്. മാനസികവും ശാരീരികവുമായ പ്രശ്നങ്ങളാണ് മനുഷ്യരില്‍ പെട്ടെന്ന് പ്രായം ആകുന്നതിലേക്ക് നയിക്കുന്നതെന്നും ഇതിന് പരിഹാരം കാണുന്നതോടെ വാര്‍ധക്യമാകുന്ന പ്രക്രിയ കുറക്കാൻ കഴിയുമെന്നുമാണ് പറയുന്നത്.

എലിയിലും കുരങ്ങിലും മരുന്ന് പരീക്ഷണം വജയിച്ചു. അടുത്ത വര്‍ഷം അവസാനത്തോടെ മനുഷ്യരിലും പരീക്ഷിക്കും. എലികളിലും മനുഷ്യ കുരങ്ങുകളിലും മരുന്നുകള്‍ പരീക്ഷിച്ചപ്പോള്‍ വാര്‍ധക്യം കുറയുമെന്ന് ഫലങ്ങള്‍ സൂചിപ്പിച്ചു. മൂന്ന് വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് മരുന്ന് വികസിപ്പിച്ചതെന്ന് ഗവേഷണ സംഘത്തിലെ പ്രധാനി ഡേവിഡ് സിൻക്ലയര്‍ ട്വീറ്റ് ചെയ്തു.

കോടീശ്വരൻ എലോണ്‍ മസ്‌കടക്കമുള്ളവര്‍ വാര്‍ത്തയോട് പ്രതീക്ഷയോടെ പ്രതികരിച്ചു. ഒറ്റ മരുന്നു കൊണ്ട് വാര്‍ധക്യം മാറ്റാനുള്ള കഴിവ് പ്രതീക്ഷിക്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നത് മുതല്‍ വാര്‍ധക്യസഹജമായ രോഗങ്ങള്‍ ഫലപ്രദമായി ചികിത്സിക്കാൻ വരെയാകുമെന്നും ഡോ. സിൻക്ലെയര്‍ പറഞ്ഞു.

അതേസമയം, കണ്ടെത്തലില്‍ ശാസ്ത്ര ലോകത്ത് സംശയങ്ങളുമുയര്‍ത്തി. ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ബയോജറന്റോളജിസ്റ്റായ മാറ്റ് കെബര്‍ലിൻ മുന്നറിയിപ്പ് നല്‍കി. മെറ്റബോളിസം ഗവേഷകനായ ഡോ. ചാള്‍സ് ബ്രെന്നര്‍ പഠനത്തിലെ മൂന്ന് സംയുക്തങ്ങളെക്കുറിച്ച്‌ ആശങ്ക ഉന്നയിച്ചു. ചില സംയുക്തങ്ങള്‍ കരളിനെ ബാധിക്കുമെന്നും അപകട സാധ്യതകളെക്കുറിച്ച്‌ പഠനം പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കണ്ടെത്തലിനെ പ്രതീക്ഷയോടെയാണ് ശാസ്ത്ര ലോകം നോക്കിക്കാണുന്നത്.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.