ഒരു ലക്ഷമോ അതിലധികമോ ഓൺലൈനിൽ തട്ടിപ്പിനിരയായി നഷ്ടപ്പെട്ടാൽ തിരിച്ചുപിടിക്കാൻ 24 മണിക്കൂർ സേവനം ഒരുക്കി കേരള പോലീസ്; പരാതി അറിയിക്കേണ്ടത് 1930 എന്ന നമ്പറിലേക്ക്: കേരള പോലീസ് ട്രാക്ക് സംവിധാനത്തെ കുറിച്ച്അറിയാം

ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പണം ഓണ്‍ലൈൻ വഴി നഷ്ടമായാല്‍ കണ്ടെത്താൻ സ്പീഡ് ട്രാക്കിങ് സിസ്റ്റം തുടങ്ങി പൊലീസ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൈബര്‍ ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാം. കോഴിക്കോട് എഐ വഴിയുളള തട്ടിപ്പ് കണ്ടെത്തിയതോടെയാണ് പൊലീസിന്‍റെ പുതിയ നീക്കം.

ഒരു ലക്ഷം രൂപക്ക് മുകളില്‍ തട്ടിയെടുത്തതായി പരാതി ലഭിച്ചാല്‍ തട്ടിപ്പ് നടത്തിയ ആളുടെ അക്കൗണ്ട് മണിക്കൂറുകള്‍ക്കുളള കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയമിച്ചു. 1930 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ വിവരം ഉടൻ അറിയിച്ചാല്‍, തട്ടിപ്പുകാരന്റെ അക്കൗണ്ട് വിവരങ്ങള്‍ മനസിലാക്കാനുള്ള സംവിധാനമാണ് ഒരിക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വരുന്നുണ്ടെങ്കിലും വലിയ തട്ടിപ്പുകള്‍ കണ്ടെത്താനായാണ് സ്പീഡ് ട്രാക്കിംഗ് സംവിധാനം ഒരുക്കിയത്.

വിവരം നല്‍കാൻ വൈകുന്തോറും തട്ടിപ്പുകാര്‍ പണം പിൻവലിച്ച്‌ രക്ഷപ്പെടാൻ സാധ്യതയുള്ളതിനാല്‍ വേഗത്തില്‍ വിവരം കൈമാറുകയാണ് അന്വേഷണത്തിന് നിര്‍ണായകുന്നതെന്ന് നോ‍ഡല്‍ ഓഫീസര്‍ എസ്പി ഹരിശങ്കര്‍ പറഞ്ഞു. വിദേശത്തേക്ക് പഠന വിസ നല്‍കാമെന്ന് വാഗ്ദനാനം ചെയ്കുള്ള തട്ടിപ്പുകളും വര്‍ദ്ധിക്കുന്നുണ്ട്. ഓണ്‍ ലൈൻവായ്പകള്‍ നല്‍കിയ ശേഷം തിരിച്ചടവ് മുടങ്ങിയാല്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് പൊലീസിന് മുന്നിലെത്തുന്ന മറ്റൊരു പരാതി. പരിചയമില്ലാത്തവര്‍ അയക്കുന്ന ലിങ്കുകള്‍ വഴി ആപ്പുകള്‍ ഡൗണ്‍ലോ‍ഡ് ചെയ്താല്‍ തട്ടിപ്പിനുള്ള സാധ്യത വര്‍ദ്ധിക്കുന്നതായും പൊലിസ് മുന്നറിയിപ്പ് നല്‍കുന്നു.

വിദേശത്ത് നിന്നും ഉയര്‍ന്ന വിലക്കുള്ള സമ്മാനമെത്തിയിട്ടുണ്ട്, കസ്റ്റംസ് ക്ലിയറൻസിനായി പണം നല്‍ണം. കോടികള്‍ ലോട്ടറിയിച്ചു, സമ്മാനതുക നല്‍കാൻ നികുതി അടക്കണം, ഇതുകൂടാതെ വാടസ് ആപ്പും മെസഞ്ചറും വീഡിയോ കോളുകള്‍ വഴി മോര്‍ഫ് ചെയ്ത നഗ്നവീഡിയോകള്‍ കാണിച്ചുമുള്ള തട്ടിപ്പ് തുടരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം. നൈജീരിയൻ സംഘങ്ങളും ഉത്തരേന്ത്യൻ ഹൈടെക് സംഘങ്ങളുമായിരുന്നു പല തട്ടിപ്പുകളും നടത്തിയത്. എന്നാല്‍ പൊലീസിന്റെ സംവിധാനങ്ങളെ പോലും അമ്ബരപ്പിച്ചാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ വിഡിയോ കോള്‍ ചെയ്ത് കോഴിക്കോട് സ്വദേശിയുടെ 40000 രൂപ തട്ടിയെടുത്തത്. പണം കണ്ടെത്താനായെന്ന ആശ്വാസം പൊലീസുണ്ടെങ്കിലും ഈ സാധ്യത ഉപയോഗിച്ചു കൊണ്ട് തട്ടിപ്പ് തുടരാനുള്ള സാധ്യത പൊലീസ് മുന്നില്‍ കാണുന്നു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.