ഗൂഗിള്‍ എ.ഐ ചാറ്റ്ബോട്ട് ഇനി മലയാളം ഉൾപ്പെടെ 40 ഭാഷകൾ സംസാരിക്കും; ചാറ്റ്ജിപിടിയെ വെല്ലാന്‍ ബാര്‍ഡി’ല്‍ കിടിലന്‍ അപ്ഡേറ്റെത്തി

നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള എ.ഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയെ വെല്ലാൻ ഗൂഗിള്‍ അവതരിപ്പിച്ച ബാര്‍ഡില്‍ (Bard) സുപ്രധാന അപ്ഡേുകളെത്തി. ബഹുഭാഷാ പിന്തുണയാണ് അതില്‍ ഏറ്റവും എടുത്തുപറയേണ്ടത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഗുജറാത്തി, ബെംഗാളി, കന്നട, ഉറുദു ഉള്‍പ്പടെ 40 ഭാഷകളില്‍ ഇനി ഗൂഗിള്‍ ബാര്‍ഡിന് നന്നായി ആശയവിനിമയം നടത്താനാകും. ഇന്ത്യയിലെ ഉപയോക്താക്കളുടെ വൈവിധ്യമാര്‍ന്ന ഭാഷാപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നതാണ് പുതിയ അപ്ഡേറ്റ്. കൂടാതെ, ബ്രസീല്‍ പോലുള്ള രാജ്യങ്ങളിലും യൂറോപ്പിലുടനീളവും ബാര്‍ഡിന്റെ ലഭ്യത ഗൂഗിള്‍ വിപുലീകരിച്ചുകഴിഞ്ഞു.

ബാര്‍ഡില്‍ വന്ന അപ്‌ഡേറ്റിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് ഇമേജ് പ്രോംപ്റ്റ് മനസ്സിലാക്കാനുള്ള കഴിവാണ്. ഇനി ബാര്‍ഡില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാം. നിങ്ങള്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ മനസിലാക്കാനും അതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ നല്‍കാനും ബാര്‍ഡിന് കഴിയും. ഗൂഗിള്‍ ലെൻസിലെ ഫീച്ചറുകളാണ് എ.ഐ ചാറ്റ്ബോട്ടിലെത്തിയത്. എന്നാല്‍ നിലവില്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രം ഇത് പരിമിതപ്പെടുത്തിയിരിക്കുന്നു. അതിനായി പ്രത്യേക അപ്ലോഡ് ബട്ടണും ബാര്‍ഡില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് സൗജന്യമായി തന്നെ ഉപയോഗപ്പെടുത്താം. ഗൂഗിള്‍ ബാര്‍ഡിനോട് ചാറ്റ് ചെയ്തു തുടങ്ങാൻ
എന്ന ലിങ്ക് സന്ദര്‍ശിക്കൂ

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.