ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ പട്ടികവർഗ വിദ്യാർത്ഥികളെയും സ്‌കൂളിൽ എത്തിക്കുന്നതിന് ആരംഭിച്ച വിവിധ പദ്ധതികളുടെയും , വിശേഷാൽ എം ഈ സി യോഗവും ചെയർമാൻ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു . എല്ലാ സ്‌കൂളുകളിലും വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കാൻ ഊരുകൂട്ട വോളണ്ടിയർമാരുടെ നിയമനം , മോട്ടിവേഷൻ ക്ലാസ് , മികവിന് പ്രോത്സാഹനം , പ്രതേക ട്രൈബൽ പി ടി എ യോഗങ്ങൾ , പട്ടിക വർഗ വിദ്യാർത്ഥികൾ മാത്രം ഉൾപ്പെടുന്ന കലാ കായീക ടീമുകൾക്ക് പരിശീലനം എന്നിവയാണ് പദ്ധതിയുടെ മുഖ്യ ആകർഷണം . വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. ടി കെ അബ്ബാസ് അലി, വിദ്യകിരണം കോർഡിനേറ്റർ വിൽസൺ തോമസ് , എ ഇ ഒ ജോളിയമ്മ മാത്യു , ടി ഡി ഒ പ്രമോദ് ജി , ബി പി സി അനൂപ് വി പി , ബിനു തോമസ് , പി എ അബ്ദുൾനാസർ , റഹീന ടി ബി എന്നിവർ സംസാരിച്ചു.

മീനങ്ങാടിയിൽ വാഹനാപകടം:ഒരാൾക്ക് പരിക്ക്
മീനങ്ങാടിയിൽ വാഹനാപകടത്തിൽ മാക്സ് ക്യാബ് ഗുഡ്‌സ് ഡ്രൈവർ ചുള്ളിയോട് സ്വദേശി മിദ്ലാജിന് പരിക്കേറ്റു . നിയന്ത്രണം വിട്ട മാക്‌സ് ക്യാബ് ഗുഡ്സ് നിർത്തിയിട്ട കാറിലും മറ്റൊരു ഗുഡ്‌സിലും ഇടിച്ചാണ് അപകടം. ക്യാബിനിടയിൽ കാൽ കുടുങ്ങിയ






