എംജി മോട്ടോര്‍സ് ഇന്ത്യയും റിലയന്‍സ് ജിയോയും കൈകോര്‍ക്കുന്നു; കോമറ്റ് ഇനി വെറും കാർ മാത്രമല്ല ഇൻഫോട്ടൈമെന്റ് ഹബ്

എം ജി കോമറ്റ് ഇവിയില്‍ കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ജിയോ പ്ലാറ്റ്ഫോമുമായി സഹകരിക്കുകയാണ് എംജി മോട്ടോര്‍ ഇന്ത്യ. ഇന്ത്യന്‍ ഭാഷകളില്‍ വോയിസ് അസിസ്റ്റന്റ് സംവിധാനം കൊണ്ടുവരാന്‍ ഇതുവഴി സാധിക്കും. ഹലോ ജിയോ വോയ്സ് അസിസ്റ്റന്റ് എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട

ഈ സാങ്കേതികവിദ്യയ്ക്ക് ഒട്ടേറെ സവിശേഷതകളുണ്ട്. ഈ വോയ്സ് അസിസ്റ്റന്റ് സാങ്കേതികവിദ്യ ഇന്ത്യന്‍ ഭാഷകള്‍ മനസിലാക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പ്രാദേശിക ഭാഷകളിലുള്ള വോയ്സ് കമാന്‍ഡുകളും കണ്‍ട്രോളുകളും സിസ്റ്റം മനസിലാക്കുന്ന തരത്തിലാണ് ഡിസൈന്‍.

ഇതുകൂടാതെ ക്രിക്കറ്റ്, കാലാവസ്ഥ, ജ്യോതിഷം, വാര്‍ത്തകള്‍ എന്ന് തുടങ്ങി നിരവധി വിവരങ്ങള്‍ വോയ്സ് കമാന്‍ഡിലൂടെ ലഭിക്കും. കാറിന്റെ എസി ഓണാക്കാനും ഓഫാക്കാനും മ്യൂസിക് പ്ലേ ചെയ്യാനും കമാന്‍ഡുകള്‍ നല്‍കാം. ക്രിക്കറ്റ് ആരാധകന്‍ ആണെങ്കില്‍ യാത്രക്കിടെ ക്രിക്കറ്റ് സ്‌കോറും അറിയാം.

എംജി ഇന്ത്യയും ജിയോയും തമ്മിലുള്ള ഈ പങ്കാളിത്തം എംജി കോമറ്റ് ഇവിയുടെ ഡ്രൈവിംഗ് അനുഭവം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. അതേ സമയം സുരക്ഷയും ഇന്‍ കാര്‍ എക്‌സ്പീരിയന്‍ മെച്ചപ്പെടുത്താനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഹലോ ജിയോ വോയ്സ് അസിസ്റ്റന്റ്, സ്ട്രീമിംഗ്, പേയ്മെന്റ് ആപ്പുകള്‍, ഇ സിം, ജിയോ ഐഒടി എന്നി റിയല്‍ ടൈം കണക്റ്റിവിറ്റിക്ക് പ്രാപ്തമാണ്. ഇത് എംജി ഉടമകള്‍ക്ക് ഇന്‍ഫോടെയ്ന്‍മെന്റ് കണക്റ്റഡ് കാര്‍ എക്‌സ്പീരിയന്‍സ് എന്നിവ സാധ്യമാക്കുന്നു’ ജിയോ പ്ലാറ്റ്‌ഫോംസ് പ്രസിഡന്റ് ആശിഷ് ലോധ പറഞ്ഞു.

നഴ്‌സ് നിയമനം

മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്‌സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍

ട്യൂട്ടര്‍ നിയമനം

ഗവ നഴ്‌സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് 26 ന് രാവിലെ 10.30 ന് കോളെജ് ഓഫീസില്‍

ഹിന്ദി അധ്യാപക നിയമനം

മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന്

അധ്യാപക നിയമനം

മുട്ടില്‍ ഡബ്യൂ.എം.ഒ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 25 നകം wayanadorphanage@gmail.com ല്‍ ബയോഡാറ്റ നല്‍കണം.

ഇ- ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം ബ്ലോക്ക്പഞ്ചായത്തിന് കീഴിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരായവര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍/ഏജന്‍സികളില്‍ നിന്നും ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ etenderskerala.gov.in ല്‍ ലഭിക്കും. ഫോണ്‍- 04935 220282

ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ബൊലോറോ / തത്തുല്യ വാഹനം ലഭ്യമാക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 30 ഉച്ചയ്ക്ക് ഒന്നിനകം പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നല്‍കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.