“ഞാൻ ദിവസവും 12 മണിക്കൂർ ജോലി ചെയ്യുന്നത് ശമ്പളത്തിന്റെ 50 ശതമാനം സർക്കാരിന് നികുതിയായി കൊടുക്കാൻ”: നികുതി കണക്കുകൾ നിരത്തി യുവാവ് വൈറൽ

ബംഗളൂരു നഗരത്തില്‍ നിന്നുള്ള ഒരാള്‍ തന്റെ വരുമാനത്തിന്റെ 50 ശതമാനത്തിലധികം സര്‍ക്കാരിന് നികുതിയായി അടച്ചതിന്റെ നിരാശ പങ്കുവെച്ച ട്വീറ്റ് വൈറലായി. ഫ്ളിപ്കാര്‍ട്ടിലെ കാറ്റഗറി മാനേജരായ സഞ്ചിത് ഗോയല്‍ തന്റെ 5000 രൂപ വരുമാനത്തിന് 30 ശതമാനം നികുതിയായി സര്‍ക്കാരിലേക്ക് അടയ്ക്കേണ്ടി വന്നതെങ്ങനെയെന്ന് തന്റെ ട്വീറ്റില്‍ വിശദീകരിച്ചു. ബാക്കിയുള്ള പണത്തില്‍നിന്ന് കുറച്ച്‌ പാനീയങ്ങള്‍ വാങ്ങിയപ്പോള്‍ കൂടുതലായി ഒരു 28ശതമാനം നികുതികൂടി അദ്ദേഹം അടച്ചു.

അതായത് ഒരു ദിവസം 12 മണിക്കൂര്‍ ജോലി ചെയ്യുന്ന ഒരാള്‍ തന്റെ വരുമാനത്തിന്റെ 50 ശതമാനത്തിലധികം സര്‍ക്കാരിന് അടയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദമാക്കുന്നു. ഈ ട്വീറ്റിനും അദ്ദേഹം വിശദീകരിച്ച കണക്കിനും വളരെയേറെപേരാണ് പിന്തുണയുമായി എത്തിയത്. ചിലരാകട്ടെ എതിര്‍ത്തു, മറ്റുചിലര്‍ കണക്കുകള്‍ക്ക് ചിരിയുടെ മേമ്ബൊടി തൂകി. എന്തുതന്നെയായാലും ഗോയലിന്റെ ഈ ട്വീറ്റുകള്‍ വ്യാപകമായ ഒരു ചര്‍ച്ചക്കുംകൂടിയാണ് വഴിമരുന്നിട്ടത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ട്വീറ്റുകള്‍ കത്തിനില്‍ക്കുകയാണ്. അഭിപ്രായങ്ങള്‍ നിലച്ചിട്ടില്ല.

ജൂലൈ 15-നാണ് ഗോയല്‍ ആദായനികുതി സംബന്ധിച്ച വിഷയത്തില്‍ ട്വീറ്റ് ചെയ്തത്. തന്റെ ട്വീറ്റില്‍ അദ്ദേഹം കുറിച്ചു ‘ഇന്ന് ഞാന്‍ 5,000 രൂപ സമ്ബാദിച്ചു. എനിക്ക് അതിന്റെ 30 ശതമാനം സര്‍ക്കാരിന് നികുതിയായി നല്‍കേണ്ടി വന്നു. ബാക്കിയുള്ള പണത്തില്‍ നിന്ന് കുറച്ച്‌ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ വാങ്ങി. അവിടെ 28 ശതമാനം നികുതി നല്‍കേണ്ടി വന്നു. എന്റെ വരുമാനത്തിന്റെ 50 ശതമാനത്തിലധികം സര്‍ക്കാരിന് നല്‍കാനാണ് ഞാന്‍ ദിവസം 12 മണിക്കൂര്‍ ജോലി ചെയ്യുന്നതെന്ന് മനസിലായി’.

അദ്ദേഹത്തിന്റെ ട്വീറ്റിന് ട്വിറ്ററില്‍ 593.8K വ്യൂകളും 8,917 ലൈക്കുകളും 2,139 റീട്വീറ്റുകളുമാണ് ലഭിച്ചത്. ചുരുക്കത്തില്‍ ട്വിറ്ററില്‍ പ്രസ്തുത പോസ്റ്റ് കൊടുങ്കാറ്റ് സൃഷ്ടിച്ചു. പ്രത്യേകിച്ചും വിഷയം നികുതി സംബന്ധിച്ചതായപ്പോള്‍ വന്‍ ചലനമാണ് അത് സൃഷ്ടിച്ചത്. ഗോയലിന്റെ ട്വീറ്റിനെ പിന്തുണയ്ക്കുന്നതായി ഭൂരിപക്ഷം നെറ്റിസണ്‍സും പ്രതികരിച്ചു.ഒരു ഉപയോക്താവ് എഴുതി, ”കൃഷിയില്‍ നിന്ന് പണം സമ്ബാദിക്കുക, കരിക്കിന്‍വെള്ളം കുടിക്കുക. നികുതി നല്‍കേണ്ടതില്ല’

‘നികുതി വരുമാനത്തിന്റെ വലിയൊരു ഭാഗം അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനുപകരം ശമ്ബളം, സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍, അനാവശ്യ സൗജന്യങ്ങള്‍ എന്നിവയിലേക്ക് പോകുന്നു എന്നറിയുമ്ബോള്‍ നിങ്ങളുടെ രക്തം തിളച്ചുമറിയുന്നു’, എന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്.

ഇതാണ് മധ്യവര്‍ഗത്തിന്റെ ഇന്നത്തെ വേദനയെന്ന് ചിലര്‍ പ്രതികരിച്ചു. ഒരു കാര്‍ വാങ്ങിയാല്‍ അതിനു 28ശതമാനം ജിഎസ്ടി.പുറമേ 22ശതമാനം സെസും ഉണ്ട്. കൂടാതെ പത്ത് ശതമാനം റോഡ് നികുതിയും നല്‍കണം. ഇതിനുപുറമേയാണ് ഏതാണ്ട് 150ശതമാനം വരുന്ന ഇന്ധന നികുതി. ഇതിനുപുറമേയാണ് ടോള്‍ ഈടാക്കുന്നത്.

എന്നാല്‍ ചിലരാകട്ടെ ഇതിനോട് പ്രതികരിച്ചത് വേറിട്ട രീതിയിലാണ്. ”റോഡ് സൈഡ് കിരാന ഷോപ്പ് തുടങ്ങൂ, ഒരു ജ്യോതിഷിയാകൂ അല്ലെങ്കില്‍ ഒരു ഡേ കെയര്‍ തുടങ്ങൂ. കൂടെ നികുതി രഹിത വരുമാനം സ്വന്തമാക്കു ‘ എന്നിങ്ങനെ. സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കുമ്ബോള്‍ അവിടെ ചായയോ താമസ സൗകര്യമോ ചോദിക്കുന്നതില്‍ തെറ്റില്ല എന്നാണ് ഒരാളുടെ അഭിപ്രായം

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.