തിരുവനന്തപുരം: നിരത്തുകളിൽ എ ഐ ക്യാമറയടക്കം വന്നതോടെ എങ്ങനെ ക്യാമറകളെ പറ്റിക്കാം എന്ന വഴി തേടുന്നവരുടെ എണ്ണം കുറവല്ല. കുട്ടുകാരോടും മറ്റും ഇത്തരം ആവശ്യം മുന്നോട്ട് വയ്ക്കുന്നവരും കുറവല്ല. ക്യാമറകളെ കാണുമ്പോൾ മാത്രം ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നവരുടെ വാർത്തകളും നിരവധി പുറത്തുവന്നിരുന്നു. ഇതിനിടെ ഇരുചക്ര വാഹനങ്ങളിൽ നമ്പർ പ്ലേറ്റ് മറച്ച് യാത്ര ചെയ്തതിന് പിടിയിലായവരും നിരവധിയാണ്. അതിനിടയിലാണ് നിരത്തുകളിലെ ക്യാമറകളെ നമുക്കെങ്ങനെ പറ്റിക്കാം എന്നതിനുള്ള വഴി പറഞ്ഞ് കേരള പൊലീസ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. മറ്റൊന്നുമല്ല, ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചാൽ തന്നെ നിരത്തുകളിലെ ക്യാമറകളെ പറ്റിക്കാം എന്നാണ് കേരള പൊലീസ് നൽകുന്ന സന്ദേശം. ഇത് സംബന്ധിച്ചുള്ള വീഡിയോയും കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







