മാടക്കുന്ന് സെന്റ് ആന്റണീസ് യുപി സ്കൂളിൽ ചാന്ദ്രദിനം വിപുലമായി ആഘോഷിച്ചു. ബഹിരാകാശ സഞ്ചാരി
ആയി മൂന്നാം ക്ലാസിലെ എ.അക്ഷിത ബഹിരാകാശ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു.ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ അധ്യാപകരുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി.ചുമർ പത്രിക, കൊളാഷ്, പോസ്റ്റർ- വീഡിയോ പ്രദർശനം, റോക്കറ്റ് മാതൃക നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു വിജയികൾക്ക് സമ്മാനം നൽകി. സയൻസ് ക്ലബ് കൺവീനർ വിനീത ജോസഫ്, ഹെഡ്മിസ്ട്രസ് വി. ജിജി ജോസ് എന്നിവർ നേതൃത്വം നൽകി.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







