എല്ലാദിവസവും രാത്രി ഗ്രാമത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് പെൺകുട്ടി; പരിഹാരമായത് വിവാഹം

പട്ന∙ കാമുകനെ കാണുന്നതിനു വേണ്ടി ദിവസങ്ങളോളം രാത്രിയിൽ ഗ്രാമത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ച് പെൺകുട്ടി. ബിഹാറിലെ ബെട്ടിയ ഗ്രാമത്തിലാണു സംഭവം. കാമുകനായ രാജ്കുമാറിനെ കാണുന്നതിനായാണ് പ്രീതി രാത്രിയിൽ സ്ഥിരമായി ഗ്രാമത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. യുവതിയെയും യുവാവിനെയും ഒരുദിവസം നാട്ടുകാർ പിടികൂടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇരുവരും തമ്മിലുള്ള പ്രണയബന്ധം വ്യക്തമായതോടെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

പ്രീതിയും രാജ്കുമാറും തമ്മിലുള്ള ബന്ധം പടിഞ്ഞാറൻ ചമ്പാരനിലെ രണ്ടുഗ്രാമങ്ങൾ തമ്മിൽ തർക്കത്തിലേക്കു വഴിവച്ചിരുന്നു. സ്ഥിരമായി വൈദ്യുതി മുടങ്ങുന്നത് ഗ്രാമവാസികളെ അസ്വസ്ഥരാക്കി. വൈദ്യുതി മുടങ്ങുന്നതിന്റെ യഥാർഥ കാരണം എന്താണെന്ന് വ്യക്തമായിരുന്നില്ല.

‘‘ഗ്രാമത്തിലേക്കുള്ള വൈദ്യുതി പ്രീതി സ്ഥിരമായി മുടക്കിയതിനെ തുടർന്ന് മോഷണം പതിവായി. ആ പെൺകുട്ടി കാരണം ഞങ്ങൾക്കു വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായി.’’– ഗ്രാമവാസികൾ പറയുന്നു. വൈദ്യുതി സ്ഥിരമായി മുടങ്ങുന്നതിനെ തുടർന്ന് ഗ്രാമവാസികൾ പലതവണ ഇലക്ട്രിസിറ്റി ബോർഡിൽ പരാതി നൽകിയിരുന്നു. എന്നാൽ വൈദ്യുതി മുടങ്ങുന്നതിന്റെ യഥാർഥ കാരണം കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ ഗ്രാമവാസികൾ തന്നെയാണ് കാരണം കണ്ടെത്തിയത്. തുടർന്ന് രാജ്കുമാറിനെ ആൾകൂട്ടം അടിക്കുന്നതിന്റെയും പ്രീതി തടയുന്നതിന്റെയും വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.