കണിയാമ്പറ്റ: ദര്‍ശനയും മകളും മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ദര്‍ശനയുടെ ചീങ്ങാടിയിലെ വസതി സന്ദര്‍ശിച്ച ജില്ലാ ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കടവന്‍, മണ്ഡലം വൈസ് പ്രസിഡന്റ് ആഷിഖ് മന്‍സൂര്‍, മുത്തലിബ് പഞ്ചാര, സുഹൈല്‍ കമ്പളക്കാട് എന്നിവരാണ് കുടുംബത്തിന്റെ ആരോപണങ്ങളില്‍ ശരിയായ രീതിയിലുള്ള അന്വേഷണം നടക്കണമെന്നും കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടത്.

വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത കേസ്; പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്
കാസര്‍കോട്: വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എം അശോകനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. അന്യായമായി തടഞ്ഞുവെക്കല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്