മാനന്തവാടി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ ആദ്യ മലയാളി താരം മിന്നു മണിയെ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർസ് മോർ സ്തേഫാനോസ് പൊന്നാടയണിയിച്ച് ആദരിച്ചു. ബിഷപ് രചിച്ച പുസ്തകവും മിന്നു മണിക്ക് സമ്മാനിച്ചു. ചടങ്ങിൽ വൈദീക സെക്രട്ടറി ഫാ. ജെയിംസ് വൻമേലിൽ, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, മാനന്തവാടി സെൻ്റ് ജോർജ് യാക്കേബായ സുറിയാനി പള്ളി വികാരി ഫാ. ബേബി പൗലേസ് ഓലിക്കൽ, ട്രസ്റ്റി രാജു അരികപ്പുറത്ത്, ഫാ.ലിജൊ തമ്പി എന്നിവർ പങ്കെടുത്തു. കുടൂതൽ ഉയരങ്ങൾ കീഴടക്കാൻ മിന്നു മണിക്ക് കഴിയട്ടെ എന്ന് ബിഷപ്പ് ആശംസിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







