വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടേയും ഷീന്‍ ഇന്റര്‍നാഷണലിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി നടത്തുന്ന സൗജന്യ പി.എസ്.സി പരിശീലന പദ്ധതിയായ ‘നൗകരി ജ്വാല’യുടെ പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണിക്ക് നല്കി പ്രകാശനം ചെയ്തു. കുടുംബശ്രീ മെമ്പര്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗജന്യമായി പങ്കെടുക്കാന്‍ സാധിക്കുന്ന നൂറുദിന ഒണ്‍ലൈന്‍ സമഗ്ര പരിശീലന പരിപാടി ജൂലൈ 31 ന് ആരംഭിക്കും.
പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരന്, കെ. റഫ്നാസ് മക്കിയാട്, പി. മുഹമ്മദ് ആഷിഫ്, അനസ് തുടങ്ങിയവര്‍ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







