ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഐ.സി.ബാലകൃഷ്ണൻ എം. എൽ. എ

ബത്തേരി :സുൽത്താൻ ബത്തേരിയിൽ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് ആരംഭിക്കണമെന്ന ആവശ്യവുമായി
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി യുമായി കൂടിക്കാഴ്ച നടത്തി
ഐ.സി. ബാലകൃഷ്ണൻ എം. എൽ. എ.സുൽത്താൻ ബത്തേരി ആർട്സ് ആൻഡ് സയൻസ് കോളജ് സംബന്ധിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടർ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത് പ്രകാരം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ സുൽത്താൻ ബത്തേരിയിൽ എത്തുകയും ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥന്മാർ, ആവശ്യമായ കെട്ടിട സൗകര്യം നൽകുന്നവർ, അനുവദിക്കേണ്ട കോഴ്സുകളെക്കുറിച്ച് അവലോകനം നടത്തേണ്ടവർ, സ്ഥലം പ്രൊപ്പോസൽ ചെയ്യാനുള്ള റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി വിശദമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാരിച്ച സാമ്പത്തിക ബാധ്യതകളില്ലാതെ കോളജ് ആരംഭിക്കാൻ കഴിയുമെന്നും കോളജ് അത്യാവശ്യമാണെന്നുള്ള അനുകൂല റിപ്പോർട്ട് 2019 ഡിസംബർ അഞ്ചിന് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ സമർപ്പിച്ചിട്ടുളളതുമാണ്. കൂടാതെ ഈ ആവശ്യം ഉന്നയിച്ച് താലൂക്ക് വികസന സമിതി ഐക്യകണ്ഠേന പ്രമേയം പാസ്സാക്കുകയും പഞ്ചായത്ത് ഭരണ സമിതികൾ റസല്യൂഷൻ പാസ്സാക്കുകയും ചെയ്തിട്ടുണ്ട്.
വയനാട് ജില്ലയിൽ ഗവൺമെന്റ് കോളജ് ഇല്ലാത്ത ഏക നിയോജക
മണ്ഡലമാണ് സുൽത്താൻ ബത്തേരിയാണ്. പലതവണ സർക്കാർ ഗവൺമെന്റ് കോളജിന് വേണ്ടി ബജറ്റിൽ പ്രൊപ്പോസൽ സമർപ്പിക്കുകയും നിയമസഭയിൽ രണ്ട് തവണ സബ്മിഷൻ ഉന്നയിക്കുകയും മുഖ്യമന്ത്രി, വകുപ്പ് മന്ത്രി അടക്കമുളള വകുപ്പ് ഉന്നത അധികാരികൾക്ക് നിവേദനങ്ങൾ നൽകിയും ചെയ്തിട്ടുണ്ടെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിൽ സുൽത്താൻ ബത്തേരി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് നിർമ്മാണം, സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ 30 കോടി അടങ്കൽ തുകയായി 100 രൂപ ടോക്കൺ അനുവദിച്ചതുമാണ്. എന്നാൽ,

നാളിതുവരെ 20 ശതമാനം ടോക്കൺ പ്രൊവിഷനിൽ ഉൾപ്പെട്ടിട്ടില്ല.
2019 -ൽ യോഗം ചേർന്ന മിനുറ്റ്സിൻ്റെ പകർപ്പ്, യോഗ തീരുമാനപ്രകാരം മൂന്ന് സ്ഥലത്ത് ഭൂമി പ്രൊപ്പോസ് ചെയ്ത രേഖ
മൂന്നുവർഷത്തേക്ക് കോളേജ് ആരംഭിക്കുന്നതിന് സൗജന്യമായി കെട്ടിടം വിട്ടു തന്ന വ്യക്തിയുടെ സമ്മതപത്രം, സ്ഥിരമായി കെട്ടിടം നിർമ്മിക്കുന്നതിന് വിവിധ ഡിപ്പാർട്ട്മെൻറ്കളുടെ കൈവശമുള്ള ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ അടങ്ങുന്ന അനുകൂലമായ റിപ്പോർട്ട്, കോളജുമായി ബന്ധപ്പെട്ട് പല ഘട്ടങ്ങളിലും മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും മറ്റ് മേലധികാരികൾക്കും സമർപ്പിച്ചിട്ടുള്ള കത്തുകളുടെ പകർപ്പ്, നിയമസഭയിൽ രണ്ടുതവണ കെ. ടി. ജലീൽ മന്ത്രിയായിരിക്കെ യും പ്രഫ.: ആർ .ബിന്ദു മന്ത്രിയായിരിക്കെയും നടത്തിയ സബ്മിഷനുകളുടെ സഭാ രേഖ,
ഉന്നത വിദ്യഭ്യാസ ഡെപൂട്ടി ഡയറക്ടർ കോളജ് തുടങ്ങാവുന്നതാണ് എന്നറിയിച്ച റിപ്പോർട്ട്, കോഴ്സുകൾ സംബന്ധിച്ച രേഖകൾ, താലൂക്ക് വികസന സമിതി പാസ്സാക്കിയ പ്രമേയം, ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിശദമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ നേരിൽ കണ്ട് ചർച്ച നടത്തിയതായും രേഖകൾ കൈമാറിയതായും
കോളേജ് ആരംഭിക്കുന്നതിന്
ഇടപെടൽ ഉണ്ടാവുമെന്ന് വകുപ്പ് മന്ത്രിയും മേലധികരികളും വ്യക്തമാക്കിയതായി ഐ.സി ബാലകൃഷ്ണൻ എം. എൽ. എ യെ അറിയിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടിക വർഗ്ഗ വിദ്യാർഥികൾക്കും, പാവപ്പെട്ട കർഷകരുടെ മക്കൾക്കും ഈ കോളജ് യാഥാർത്ഥ്യമാകുന്നതോടെ ഏറെ പ്രയോജനം ലഭിക്കും. ഹയർസെക്കണ്ടറി വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനത്തിന് അർഹത നേടിയ നിരവധി വിദ്യാർത്ഥികളാണ് അഡ്മി ഷൻ ലഭിക്കാതെ പ്രയാസ്സപ്പെടുന്നത്. ഗവൺമെന്റ് കോളേജ് യാഥാർത്ഥ്യമാ യാൽ നൂറ് കണക്കിന് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സഹായകരമാകുമെന്നും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അറിയിച്ചു.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *