കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്തിട്ടുള്ളതും 2018 മാര്‍ച്ച് മുതല്‍ അംശദായം ഒടുക്കുന്നതില്‍ വീഴ്ച വന്നതുമൂലം അംഗത്വം റദ്ദായവരുമായ അംഗങ്ങള്‍ക്ക് പിഴയോടെ അംശദായം ഒടുക്കി അംഗത്വം പുനസ്ഥാപിക്കാം. ആഗസ്റ്റ് 26 വരെ പുതുക്കാന്‍ അവസരം ലഭിക്കും. അംഗത്വം റദ്ദായവര്‍ക്ക് അംഗത്വ പാസ്സ് ബുക്ക്, അംഗത്വം റദ്ദായ കാലയളവുമുതല്‍ പ്രസ്തുത മാസം വരെ ടിക്കറ്റ് വിറ്റതിന്റെ കണക്ക് രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്ന് മാസത്തെ ടിക്കറ്റ് വൗച്ചര്‍ എന്നിവ സഹിതം ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസില്‍ അംഗങ്ങള്‍ നേരിട്ടെത്തി അംഗത്വം പുതുക്കണം.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ