ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും സുല്‍ത്താന്‍ ബത്തേരി താലൂക്ക് മിനി സിവില്‍ സ്റ്റേഷനില്‍ ഇ-ഓഫീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 4,95,010 രൂപയും എം.എല്‍.എ. എസ്.ഡി.എഫില്‍ ഉള്‍പ്പെടുത്തി വൈത്തിരി ഗ്രാമ പഞ്ചായത്തിലെ കാറ്റാടിപ്പാത്തി – ആനപ്പാറ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.
കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട







