ശ്രേയസ് മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബത്തേരി ശാരദ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ ഇ.എൻ.ടി.പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ശ്രേയസ് ബത്തേരി മേഖല ഡയറക്ടർ
ഫാ.ബെന്നി
പനച്ചിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ജെയിംസ് മലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.ശാരദ കണ്ണാശുപത്രിയിലെ പി.ആർ.ഒ. ഷോബി
ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു.പത്രോസ്,തോമസ് എന്നിവർ സംസാരിച്ചു.സാബു പി.വി.സ്വാഗതവും,
റൈഹാനത്ത് നന്ദിയും രേഖപ്പെടുത്തി.

വികസന നേട്ടങ്ങളും ഭാവി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
വികസന നേട്ടങ്ങളും ഭാവി വികസന നിർദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ഉണ്ണികൃഷണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഭവനരഹിതരായ







