പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഫുട്ബോൾ ടീമിന് വേണ്ടി പനമരം ഹണി ബൺകഫെ ബേക്കറി നൽകിയ ജേഴ്സി ഹണി ബൺ മാനേജിങ് ഡയറക്ടർ സുലൈമാൻ കെവി സ്കൂൾ സ്റ്റാഫ് സെക്രട്ടറി സിദ്ദിഖ് കെയ്ക്ക് കൈമാറി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സി കെ മുനീർ ,നവാസ് ടി,ശ്രീകുമാർ കെ, സിദ്ദീഖ് തങ്ങൾ എന്നിവർ പങ്കെടുത്തു.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.
കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട







