ദേശീയതലത്തിൽ നടത്തിയ പഞ്ചഗുസ്തി മൽസരത്തിൽ 90 കിലോ വിഭാഗത്തിൽ സീനിയർ ഗ്രാൻഡ് മാസ്റ്റർ കാറ്റഗറിയിൽ ഗോൾഡ് മെഡൽ നേടിയ ടി.പി.തോമസിനെ ആദരിച്ചു.
പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി യൂണിറ്റിന്റെ വാർഷിക പൊതുയോഗത്തിൽ വച്ച് ജില്ലാ പ്രസിഡണ്ട് കെ.കെ.വാസുദേവൻ ഉപഹാരം നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി അജിമോൻ.കെ.എസ്,
ട്രഷറർ കെ.ജോസഫ്,ജില്ലാ വൈസ് പ്രസിഡണ്ട് കെ.ഉസ്മാൻ, ബാബു. ഇ.ടി,എം.കെ.ബേബി, കെ.കെ.അബ്രഹാം,ബാബു.സി.കെ എന്നിവർ പ്രസംഗിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്