വാളാട് :അറവ് മാലിന്യം ഫാക്ടറി നിര്‍മ്മിക്കുന്നതിന് വേണ്ടി ജെ.സി.ബി ഉപയോഗിച്ച് മണ്ണെടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞു.ഇതിനുമുമ്പ് നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചായത്ത് ഇടപെടുകയും താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.തുടര്‍ന്ന് ഇന്ന് പൊതു അവധി ദിവസമായിട്ടും ജെ.സി.ബിയും ടിപ്പറും ഉപയോഗിച്ച് മണ്ണെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ പ്രവൃത്തി തടയുകയായിരുന്നു. നാല് ജില്ലകളില്‍ നിന്നായി കൊണ്ടുവരുന്ന ഈ അറവുമാലിന്യം സംസ്‌കരിക്കാനായാണ് വാളാട്ഫാക്ടറി സ്ഥാപിക്കുന്നതെന്നും ഇത് ജനവാസകേന്ദ്രം അല്ലാത്ത മറ്റ് സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

കിടപ്പ് രോഗികൾക്ക് പാലിയേറ്റീവ് ഗ്രൂപ്പിൻറെ ക്രിസ്തുമസ് മധുരം
ചെന്നലോട്: നാല് ചുമരുകൾക്കുള്ളിൽ ഒറ്റപ്പെട്ട് കഴിയുന്ന കിടപ്പ് രോഗികൾക്ക് ക്രിസ്തുമസ് മധുരം വീടുകളിൽ എത്തിച്ചു നൽകി തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് വളണ്ടിയർ കൂട്ടായ്മ. കിടപ്പ് രോഗികൾക്കുള്ള ക്രിസ്തുമസ് കേക്ക് വിതരണം, തരിയോട്







