സുല്‍ത്താന്‍ബത്തേരി തിരുനെല്ലി ടെക്നിക്കല്‍ ഹൈസ്‌കൂളിന് സമീപം നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു.
രാത്രി 7.15 യോടെയാണ് അപകടം.നിയന്ത്രണം വിട്ട കാര്‍ പാതയോരത്ത് താഴ്ചയില്‍ സ്ഥിതി ചെയ്യുന്ന വീടിന്റെ സണ്‍ഷൈഡ് തകര്‍ത്ത് മുറ്റത്തേക്ക് പതിക്കുകയായിരുന്നു.
അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു.ബത്തേരി കൈപ്പഞ്ചേരി സ്വദേശി കരീമിനാണ് പരിക്കേറ്റത്.ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹനത്തില്‍ കുടുങ്ങിക്കിടന്ന കരീമിനെ ബത്തേരി ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ബാലകൃഷ്ണന്‍,പ്രഭാകരന്‍,രമേഷ്,ഹെന്റി,ബിനീഷ്,ഗോപി എന്നിവര്‍ എത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കാര്‍ പൊളിച്ചാണ് പുറത്തെടുത്ത്.

ജനങ്ങൾക്ക് ഭീഷണിയായ തേനിച്ച കൂട് നീക്കം ചെയ്ത് പൾസ് എമർജൻസി ടീം കേരള
മീനങ്ങാടി : പരുന്തുകളുടെ ആക്രമണത്തെ തുടർന്ന് തേനീച്ചക്കൂട് ഇളകിയതോടെ മീനങ്ങാടി അമ്പലപ്പടി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ ഭീതിയിലായിരുന്നു. കഴിഞ്ഞദിവസം നിരവധി പേർക്കാണ് തേനീച്ചയുടെ കുത്തേറ്റത്ത്. വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഫോറസ്റ്റ്







