തൊഴിലുറപ്പ് തൊഴിലാളികൾക്ക് അടിയന്തിരമായി ഗ്ലൗസും, ബൂട്ടും അനുവദിച്ചുനൽകണമെന്ന് NREG വർക്കേഴ്സ് യൂണിയൻ പടിഞ്ഞാറത്തറ പഞ്ചായത്ത് സമ്മേളനംആവശ്യപ്പെട്ടു.മഴക്കാല പൂർവ രോഗങ്ങൾ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സുരക്ഷയ്ക്ക് വേണ്ടി ഗ്ലൗസും ബൂട്ടും മഴക്കൊട്ട് ഉൾപ്പെടെയുള്ള അവശ്യ സമഗ്രഹികൾ അടിയന്തിരമായി വിതരണം ചെയ്യണമെന്ന് NREG വർക്കേഴ്സ് യൂണിയൻ പടിഞ്ഞാറത്തറ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. പടിഞ്ഞാറത്തറ സാംസ്‌കാരിക നിലയത്തിൽ വച്ചു നടന്ന സമ്മേളനത്തിൽ ഷീന രാജേഷിനെ പ്രസിഡണ്ട് ആയും എസ് പ്രഭാകരനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







