കമ്പളക്കാട്: കമ്പളക്കാട് ടൗണിലെ എംഎ ലോട്ടറി വില്‍പ്പന കേന്ദ്രം നടത്തിവന്നിരുന്ന വ്യാപാരിയെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കമ്പളക്കാട് പറളിക്കുന്ന് വാണിയപുരക്കല്‍ സുകുമാരന്‍ നായര്‍ (60) ആണ് മരിച്ചത്. പത്ത് വര്‍ഷമായി ഇദ്ദേഹം ലോട്ടറി സ്ഥാപനം നടത്തിവരുകയായിരുന്നു. ഇന്ന് രാവിലെ ടൗണിലെ ഓട്ടോ ഡ്രൈവറാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഭാര്യയും രണ്ടു പെണ്‍കുട്ടികളുമാണ് ഇദ്ദേഹത്തിനുള്ളത്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







