കൽപറ്റ: സിപിഐ കൽപറ്റ നിയോജക മണ്ഡലം പഠന ക്യാമ്പ് കൽപറ്റ എൻ എം ഡി സി ഹാളിൽ നടന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.വി ബാലൻ ഉദ്ഘാടനം ചെയ്തു. പാർട്ടി പ്രവർത്തകർ കൂടുതൽ ജനകീയരാകണമെന്നും, വർഗീയതക്കെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങൾ നടത്തണമെന്നും, അദ്ദേഹം പറഞ്ഞു. ജില്ലാ എക്സിക്യൂട്ടിവ് അംഗം ടി മണി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ ജെ ബാബു, സംസ്ഥാന കൗൺസിൽ അംഗം വിജയൻ ചെറുകര, കൺട്രോൾ കമ്മീഷൻ അംഗം പി കെ മൂർത്തി, എം വി ബാബു, കെ കെ തോമസ്, മഹിതാ മൂർത്തി പ്രസംഗിച്ചു. സി എസ് സ്റ്റാൻലി, അതുൽ നന്ദൻ , ക്ലാസുകൾ എടുത്തു. വി യൂസഫ് സ്വാഗതവും, അഷറഫ് തയ്യിൽ നന്ദിയും പറഞ്ഞു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







