ബത്തേരി: വനം വകുപ്പും സുൽത്താൻ ബത്തേരി ഇഖ്റ ഹോസ്പിറ്റലും ചേർന്ന് ചെതലത് റേഞ്ച് പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന ചേകാടി ഭാഗത്തെ നിവാസികൾക്കായി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.ചേകാടി വനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ചേകാടി ഗവണ്മെന്റ് സ്കൂളിൽ വെച്ച് നടത്തിയ പരിപാടിയിൽ വിവിധ ഗോത്രവർഗത്തിൽ പെടുന്ന നൂറ്റിയഞ്ചോളം പേർ പങ്കെടുത്തു.മൈ ഹോം ചാരിറ്റബിൾ സോസൈറ്റി മുഖേന മച്ചിമൂല , പന്നിക്കൽ ,വിലങ്ങാടി, ഐരാടി, വീരാടി കോളനികളിലെ 110 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകളും നൽകി.സ്‌കൂളുകളിലെ കുരുന്നു വിദ്യാർത്ഥികൾക്കായി കൗൺസിലിങ്ങും, ആരോഗ്യ ബോധ വത്കരണ ക്ലാസും ഡോ.തുഷാരയുടെ നേതൃത്വത്തിൽ നൽകി..പുൽപള്ളി പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ രാജു അധ്യക്ഷത വഹിച്ച പരിപാടിയിൽ ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അബ്ദുൽ സമദ് സ്വാഗതവും സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ ഷജ്ന കരീം ഉദ്ഘാടനവും നിർവഹിച്ചു.. വരും ദിവസങ്ങളിൽ പുൽപള്ളി ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പുകളും നടത്തുമെന്നും ഷജ്ന കരീം അറിയിച്ചു.ഡോ.ദിബിൻ കുമാർ,ഡോ.മുഹമ്മദ് അബ്ദുൽ ജവാദ് , ഡോ.മുബാറക്. ബി എന്നിവർ മെഡിക്കൽ ക്യാമ്പിന് ആവശ്യമായ സേവനം നൽകി. മൈ ഹോം ചാരിറ്റബിൾ സോസൈറ്റി ഹെഡ് ഷബ്‌ന,ചേകാടി സ്‌കൂൾ അധ്യാപകർ, പുൽപള്ളി ഫോറെസ്റ്റ് സ്റ്റേഷൻ സ്റ്റാഫ്, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്