തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ വിയോഗത്തിന് ശേഷം കോൺഗ്രസിന് മറ്റൊരു വിടവാങ്ങൽ കൂടെ.തലമുതിർന്ന കോൺഗ്രസ് നേതാവും നിയമസഭാ സ്പീക്കറും ഗവർണറും മുൻ മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമൻ അന്തരിച്ചു. 95 വയസായിരുന്നു അദ്ധേഹത്തിന്.
തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു.
മൂന്നു തവണ സംസ്ഥാന മന്ത്രിസഭയിലും രണ്ടുതവണ ലോക്സഭയിലും മൂന്നുതവണ ഗവർണർപദവിയിലും ഇരുന്നു. അഞ്ചുതവണ നിയമസഭാംഗമായിരുന്നു.
രണ്ടുതവണയായി ഏറ്റവുമധികം കാലം നിയസഭാ സ്പീക്കർ സ്ഥാനം വഹിച്ച റെക്കോർഡ് വക്കം പുരുഷോത്തമന്റെ പേരിലാണ്.

കനത്ത ചൂട്;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”
“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച് 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം







