എടവക പഞ്ചായത്ത് പരിധിയിലെ 23കാരിയായ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ എസ്.എം.എസ് ഡിവൈഎസ്പി പി.കെ സന്തോഷം സം ഘവും അറസ്റ്റു ചെയ്തു. വാളേരി മാറാച്ചേരിയിൽ മത്തായി എന്ന എം.വി ജെയിംസ് (57)ആണ് അറസ്റ്റിലായത്. യുവതിയെ ജെയിംസ് കയറിപ്പിടിച്ചെന്നും, പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പരാതി. തുടർന്ന് പ്രാണരക്ഷാർഥം താൻ ഒരു വീട്ടിൽ ഓടി ക്കയറുകയായിരുന്നെന്നും യുവതി പോലീസിൽ നൽകിയ മൊഴിയിലുണ്ട്. എസ്.സി, എസ്.ടി. സംരക്ഷണ നിയമം ഉൾ പ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







