21 ലക്ഷം രൂപയുടെ തക്കാളിയുമായി കാണാതായ ലോറി ഗുജറാത്തിൽ; ജിപിഎസ് ഊരിമാറ്റി, മറിച്ചുവിറ്റത് ഡ്രൈവർ

ബെംഗളൂരു: കോലാറിൽനിന്ന് രാജസ്ഥാനിലേക്ക് 21 ലക്ഷം രൂപയുടെ തക്കാളിയുമായി പോകുന്നതിനിടെ കാണാതായ ലോറി ഗുജറാത്തിലെ അഹമ്മദാബാദിലുള്ളതായി പൊലീസിന് വിവരം ലഭിച്ചു. രാജസ്ഥാനിലെ ജയ്പൂരിലേക്ക് കർണ്ണാടകയിൽ നിന്നും കയറ്റി അയച്ച തക്കാളി ട്രക്ക് കാണാതായതായി കഴിഞ്ഞ ശനിയാഴ്ചയാണ് പൊലീസിന് പരാതി ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലക്ഷങ്ങള്‍ വില വരുന്ന തക്കാളി ട്രക്ക് ഡ്രൈവർ അൻവറും സഹായിയും മറിച്ച് വിറ്റതായി പൊലീസിന് വിവരം ലഭിക്കുന്നത്.

ലോഡുമായി രാജസ്ഥാനിലേക്ക് പോകുന്നതിന് പകരം ലോറി അഹമ്മദാബാദിലെത്തിച്ച് ഡ്രൈവർ അൻവർ തക്കാളി പകുതി വിലക്ക് വിറ്റതായാണ് വിവരം. തക്കാളി കയറ്റി പോയ ലോറി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഹ്ത ട്രാൻസ്പോർട്ടിന്റെ ഉടമസ്ഥതയിലുള്ള ലോറി കോലാറിലെ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് ആൻഡ് ലൈവ്‌സ്റ്റോക്ക് മാർക്കറ്റ് കമ്മിറ്റി (എ.പി.എം.സി.) യിൽനിന്ന് പുറപ്പെട്ടത്. എസ്.വി.ടി. ട്രേഡേഴ്‌സ്, എ.ജി. ട്രേഡേഴ്‌സ് എന്നിവരുടെ 15 കിലോഗ്രാം വീതമുള്ള 735 പെട്ടി തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്.

ട്രാൻസ്പോർട്ട് ഉടമ സാദിഖ് ലോറിയിൽ ജി.പി.എസ്. ട്രാക്കർ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാൽ, യാത്രക്കിടെ ഡ്രൈവർ ജി.പി.എസ്. ട്രാക്കർ എടുത്തുമാറ്റിയശേഷം ലോറിയുമായി മുങ്ങി. അഹമ്മദാബാദിലേക്കാണ് ലോറി കൊണ്ടുപോയത്. ഇവിടെ വെച്ച് തക്കാളി പകുതി വിലയക്ക് മറിച്ച് വിറ്റത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ലോറി ജയ്‌പുരിലെത്തേണ്ടതായിരുന്നു. എന്നാൽ ലോറി എത്താതായതോടെയാണ് ഉടമ സാദിഖ് പൊലീസിനെ സമീപിച്ചത്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഡ്രൈവറുടെ ഫോണിൽ വിളിച്ചെങ്കിലും ബന്ധപ്പെടാനായിട്ടില്ല. ഫോണ്‍ നമ്പർ കേന്ദ്രീകരിച്ച് ആദ്യം നടത്തിയ അന്വേഷണവും പരാജയപ്പെട്ടു. വില കുതിച്ചുയർന്നതോടെ രാജ്യത്ത് തക്കാളി മോഷണവും അടുത്തിടെ വർധിച്ചിരുന്നു. ഈ മാസം ആദ്യം കർണാടകയിലെ ഹാസൻ ജില്ലയിൽ നിന്ന് 2.7 ലക്ഷം രൂപയുടെ തക്കാളി മോഷണം പോയിരുന്നു. മണ്‍സൂണ്‍ ശക്തമായതോടെയാണ് രാജ്യത്ത് പച്ചക്കറി വില കുത്തനെ ഉയർന്നത്. ചില സംസ്ഥാനങ്ങളിൽ തക്കാളിക്ക് കിലോ 200 രൂപ വരെ കടന്നിരുന്നു.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ

പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.