പനമരം : മണിപ്പൂർ ജനതക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പനമരം പഞ്ചായത്ത് വനിതാ ലീഗ് ബസ്റ്റാൻഡിൽ വെച്ച് പ്രതിഷേധ സായാഹ്ന പരിപാടി നടത്തി.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സുലൈമാൻ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കുനിയാൻ അസീസ് മുഖ്യ പ്രഭാഷണം നടത്തി.പനമരം പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ഹാജറ ഷറഫുദ്ധീൻ അധ്യക്ഷയായിരുന്നു.പഞ്ചായത്ത് വനിതാ ലീഗ് സെക്രട്ടറി റുഖിയ,പഞ്ചായത്ത് ട്രഷറർ അബ്ദുറഹിമാൻ,
ടൗൺ മുസ്ലിം ലീഗ് സെക്രട്ടറി കെടി അഷ്‌കർ കോവ ഷാജഹാൻ, വി റഷീദ്, റഷീദ് എൻ,മണ്ഡലം വനിതാ ലീഗ് ട്രഷറർ ജെമീല ശറഫുദ്ധീൻ മണ്ഡലം ജോ :സെക്രട്ടറി ആസിയ ഉസ്മാൻ പഞ്ചായത്ത് വനിതാ ലീഗ് ട്രഷറർ ലക്ഷ്മി,വർക്കിങ് കമ്മറ്റിയംഗം സുജാത സുനിൽ കുമാർ,വനിതാ ലീഗ് പഞ്ചായത്ത് ജോ :സെക്രട്ടറി റംല. മെഹറുന്നിസ്സ,ജൂൽന ഉസ്മാൻ,ഹസീന ശിഹാബ്,മറ്റു എല്ലാ ശാഖകളിലെയും വനിതാ പ്രവർത്തകർരും പങ്കെടുത്തു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.