തുടർച്ചയായി 4 അവധി ദിനങ്ങൾ; ആകെ അവധി ദിനങ്ങൾ പത്തെണ്ണം: 2023ൽ ഏറ്റവും അധികം ബാങ്ക് അവധി ദിനങ്ങൾ ഉള്ള മാസം ആഗസ്റ്റ്

ഈ വര്‍ഷം (2023 )ഏറ്റവും കൂടുതല്‍ അവധി ദിനങ്ങളുള്ള മാസം. ആഗസ്റ്റാണ് . ഔദ്യോഗികമായി പത്ത്‌ ബാങ്ക് അവധി ദിനങ്ങളാണുള്ളത്‌. രണ്ടാം ശനിയും, നാലാം ശനിയും, ഞായറാഴ്ചകളും ഉൾപ്പെടെയാണിത്. മൂന്നാം ഓണം ബാങ്കുകൾക്ക് അവധിയല്ല എങ്കിലും സർക്കാർ ജീവനക്കാർക്ക് അവധിയാണ്.

ഓഗസ്റ്റ് മാസത്തിലെ പൊതു അവധികൾ:
ഓഗസ്റ്റ് 15 – സ്വാതന്ത്ര്യ ദിനം
ഓഗസ്റ്റ് 28 – അയ്യങ്കാളി ജയന്തി/
ഒന്നാം ഓണം
ഓഗസ്റ്റ് 29 – തിരുവോണം
ഓഗസ്റ്റ് 30 – മൂന്നാം ഓണം, ആവണി അവിട്ടം (ബാങ്ക് അവധിയില്ല)
ഓഗസ്റ്റ് 31 – ശ്രീനാരായണഗുരു ജയന്തി

നാലു തുടർച്ചയായ ബാങ്ക് അവധി ദിനങ്ങളും ഈ മാസം വരുന്നുണ്ട്. ഓഗസ്റ്റ് 26 നാലാം ശനി മുതൽ ഓഗസ്റ്റ് 29 തിരുവോണ ദിനം വരെയാണ് നാലു തുടർച്ചയായ ബാങ്ക് അവധി ദിനങ്ങൾ. ഇതിനുശേഷം മുപ്പതാം തീയതി ബാങ്കിന് പ്രവർത്തി ദിനമാണെങ്കിലും 31ആം തീയതി അവധിയാണ്.

നഴ്‌സ് നിയമനം

മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്‌സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍

ട്യൂട്ടര്‍ നിയമനം

ഗവ നഴ്‌സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് 26 ന് രാവിലെ 10.30 ന് കോളെജ് ഓഫീസില്‍

ഹിന്ദി അധ്യാപക നിയമനം

മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന്

അധ്യാപക നിയമനം

മുട്ടില്‍ ഡബ്യൂ.എം.ഒ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 25 നകം wayanadorphanage@gmail.com ല്‍ ബയോഡാറ്റ നല്‍കണം.

ഇ- ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം ബ്ലോക്ക്പഞ്ചായത്തിന് കീഴിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരായവര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍/ഏജന്‍സികളില്‍ നിന്നും ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ etenderskerala.gov.in ല്‍ ലഭിക്കും. ഫോണ്‍- 04935 220282

ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ബൊലോറോ / തത്തുല്യ വാഹനം ലഭ്യമാക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 30 ഉച്ചയ്ക്ക് ഒന്നിനകം പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നല്‍കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.