പതിനാലാമത് എസ്.പി.സി ദിനാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ എസ്.പി.സി വിദ്യാര്‍ഥികള്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. പിണങ്ങോട് ഡബ്ള്യു.എച്ച്.എസ്.എസിലെ 19 എസ്.പി.സി വിദ്യാര്‍ഥികളാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്. ദിനാചരണത്തിന്റെ ഭാഗമായി എസ്.പി ഓഫീസിലും ഗാര്‍ഡ് ഓഫ് ഓണര്‍ ചടങ്ങ് നടത്തി. അഡി. എസ്.പി വിനോദ് പിള്ളക്ക് മുട്ടില്‍ ഡബ്ള്യു.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. എസ്.പി.സി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ എസ്.പി.സി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. അഡീഷണല്‍ ഡിസ്ട്രിക്ട് നോഡല്‍ ഓഫീസര്‍ കെ. മോഹന്‍ദാസ്, അസി. നോഡല്‍ ഓഫീസര്‍ എം. ജയകുമാര്‍, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ജോഹര്‍, ടി. സുലൈമാന്‍, ഫലീല, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ കെ.എന്‍ ഷൈജല്‍, വി. സുനിത, ലല്ലു തുടങ്ങിയവര്‍ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്