പെരിക്കല്ലൂര്‍: വയനാട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിലെ ഇന്‍സ്പെക്ടര്‍ പി.ബി ബില്‍ജിത്തും സംഘവും, കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ സംഘവും സംയുക്തമായി പെരിക്കല്ലൂര്‍ മരക്കടവ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 360ഗ്രാം കഞ്ചാവുമായി രണ്ട് കേസുകളിലായി 2 പേരെ അറസ്റ്റ് ചെയ്തു.കുറ്റ്യാടി തരിപൊയില്‍ വീട്ടില്‍ ടി.പി സായൂജ് (28) എന്നയാളില്‍ നിന്നും 210 ഗ്രാം കഞ്ചാവും, വൈത്തിരി കോട്ടപ്പടി പഴയേടത്ത് പ്രാഞ്ചി എന്ന് വിളിക്കുന്നഫ്രാന്സിസ് ( 53) എന്നയാളില്‍ നിന്ന് 150 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കല്‍പ്പറ്റ ടൗണില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്കുന്ന സ്ഥിരം കുറ്റവാളിയാണ് ഫ്രാന്‍സിസ്

ഓഡിറ്റോറിയം ഉദ് ഘാടനം നാളെ
വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മാണിക്യ ജൂബിലി വർഷത്തിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെയും, നവീകരിച്ച കൽപ്പറ്റ ബ്രാഞ്ച് ഓഫീസിന്റെയും ഉദ്ഘാടനം നാളെ രാവിലെ 10.30 ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ







