കൽപറ്റ: കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ മണിപ്പൂർ കലാപത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബസ് ബേ പരിസരത്ത് നടന്ന യോഗം സിപിഐ (എം) ജില്ലാ കമ്മിറ്റിയംഗം കെ എം ഫ്രാൻസിസ് ഉദ്‌ഘാടനം ചെയ്തു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ കെ നാണു അധ്യക്ഷത വഹിച്ചു. മുഹമ്മദ് പഞ്ചാര അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. പ്രവാസി സംഘം ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി സ്വാഗതവും, കൽപറ്റ ഏരിയ സെക്രട്ടറി പി ടി മൻസൂർ നന്ദിയും പറഞ്ഞു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്