മത്സരം മുറുകുന്നു; ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ പിടിമുറുക്കാന്‍ കെ.ടി.എമ്മും

ഇന്ത്യന്‍ ഇരുചക്ര വാഹനവിപണിയിലേക്ക് ഇലക്‌ട്രിക്ക് സ്‌കൂട്ടറുകള്‍ തൊടുത്തു വിട്ട അലയൊലികള്‍ ഉടനെയൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇ.വി സ്‌കൂട്ടര്‍ രംഗത്ത് പിടിമുറുക്കുന്നതിന്റെ ഭാഗമായി ഓസ്ട്രിയന്‍ വാഹന നിര്‍മാതാക്കളായ കെ.ടി.എം, ബജാജുമായി ചേര്‍ന്ന് സ്‌കൂട്ടര്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നെന്ന വാര്‍ത്ത കുറച്ച്‌ നാളുകള്‍ക്ക് മുന്‍പ് പുറത്ത് വന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ പ്രസ്തുത സ്‌കൂട്ടറിന്റെ പരീക്ഷണ ഓട്ടത്തിനിടെയുളള ചില ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.സ്‌പോര്‍ട്ടി,മസ്‌ക്കുലാര്‍,ഇലക്‌ട്രിക്ക് സ്‌കൂട്ടറാണ് ബജാജും കെ.ടി.എമ്മും ചേര്‍ന്ന് പുറത്തിറക്കുന്നത് എന്നാണ് പുറത്ത് വന്ന ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. ബജാജ് ഓട്ടോയുടെ പുതിയ അകുര്‍ദി പ്ലാന്റില്‍ ആയിരിക്കും സ്‌കൂട്ടര്‍ നിര്‍മിക്കുക എന്ന കാര്യത്തില്‍ ഏകദേശം തീര്‍ച്ചയായിട്ടുണ്ട്.

കെ.ടി.എമ്മിന്റെ റൈഡിംഗ് സ്യൂട്ട് ധരിച്ചാണ് പുറത്ത് വന്ന ചിത്രത്തില്‍ ഒരാള്‍ പ്രസ്തുത സ്‌കൂട്ടര്‍ ഓടിക്കുന്നത്. കെ.ടി.എം അതിന്റെ റാലി മോട്ടോര്‍ ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്ന തരത്തിലുളള ഡ്യുവല്‍ പ്രൊജക്ടര്‍, 8 ഇഞ്ച് ടച്ച്‌ സ്‌ക്രീന്‍, സ്ലീക്ക് സൈഡ് ബോഡി പാനലുകള്‍, മസ്‌കുലാര്‍ ഫ്രണ്ട് ഏപ്രണ്‍, 14 ഇഞ്ചിന്റെ അലോയ് വീലുകള്‍, അലുമിനിയം സ്വിംഗാര്‍, എയര്‍ കൂളിങ് ജാക്കറ്റ്, ഗ്രാബ് റെയില്‍ മുതലായ ഫീച്ചറുകളും വാഹനത്തിലുണ്ട്.കൂടാതെ വാഹനത്തിന്റെ മുന്‍പിലും പിന്നിലും ഡിസ്‌ക്ക് ബ്രേക്ക് സൗകര്യവുമുണ്ട്.

4kw,8kw എന്നിങ്ങനെ രണ്ട് തരം മോട്ടോറുകളാണ് ഈ സ്‌കൂട്ടറിലുളളത്. ഒറ്റചാര്‍ജില്‍ ഏകദേശം 100 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സ്‌കൂട്ടറിന്, മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിച്ചേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

മാർച്ച്‌ 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്‌, കഫം പരിശോധന, പ്രഷർ,

താമരശ്ശേരി ചുരത്തിൽ തകരാറിലായ കെ.എസ്. ആർ ടി സി ബസ് മാറ്റി.ഗതാഗത കുരുക്ക് പരിഹരിച്ചു.

ചുരത്തിൽ ആറാം വളവിൽ രാവിലെ എട്ട് മണിയോടെയാണ് കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങിയത്. വൺവേ ആയി മാത്രമാണ് വാഹനങ്ങൾ കടന്നു പോയത് . പത്തരയോടെയാണ് ബസ് മാറ്റാനുള്ള നടപടികൾ പൂർത്തിയായത് . ചുരമിറങാനും കയറാനും വാഹനങ്ങളുടെ

ജ്യോതിർഗമയ രക്തദാന വാരാചരണം നാളെ തുടങ്ങും

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായുള്ള രക്തദാന വാരാചരണം നാളെ ആരംഭിക്കും. പീഡാനുഭവവാരം രക്തദാന വരായരണമായി അപരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും. രാവിലെ 10.30ന് മാനന്തവാടി ബ്ലഡ്

ചുരത്തിൽ മിന്നൽ കുടുങ്ങി : ഗതാഗത തടസം

25.03.2026 8:00 AM താമരശ്ശേരി/വയനാട് : ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ്‌ തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോവാൻ പറയാം നേരിടുന്നുണ്ട്. ചുരം

മനുഷ്യാവകാശ കമ്മീഷന്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് പ്രതിമാസ വാര്‍ത്താക്കുറിപ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെബ് സൈറ്റിലെ https://nhrc.nic.in/ മീഡിയ വിഭാഗത്തില്‍ ലഭ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. Facebook Twitter WhatsApp

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.