ഇനി മത്സരിക്കുക ‘ഇന്ത്യ’: മോദി അടുത്ത തിരഞ്ഞെടുപ്പോടെ നിഷ്പ്രഭമാകും: കൽപ്പറ്റ നാരായണൻ

കൽപ്പറ്റ: ഇനി മോദിയോട് മത്സരിക്കുക ഇന്ത്യയാണെന്നും, അടുത്ത തിരഞ്ഞെടുപ്പോടെ മോദി നിഷ്ടപ്രഭമാകുമെന്നും അതോടെ ആർ എസ് എസിന്റെ നാസിസം അവസാനിക്കുമെന്നും പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ പറയുകയുണ്ടായി. മണിപ്പൂർ കലാപം നിയന്ത്രിക്കാത്ത കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെയും, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ വംശീയാതിക്രമങ്ങൾക്കുമെതിരെ കൽപ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനാധിപത്യ സാംസ്ക്കാരിക പ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ജുഡീഷ്യറിയുമായി ഗുജറാത്തിലെ ജുഡീഷ്യറിക്ക് ഒരു ബന്ധവുമില്ല. അതുകൊണ്ടാണ് രാഹുൽഗാന്ധിക്ക് രണ്ട് വർഷമെന്ന പരമാവധി ശിക്ഷ നൽകിയത്. വിയോജിക്കുക എന്നത് ഒരുതരത്തിൽ ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. അത് മാത്രമെ രാഹുൽഗാന്ധിയും ചെയ്തുള്ളു. ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ വിയോജിക്കുന്നവർക്ക് പൂർണസ്വാതന്ത്ര്യമുണ്ട്. മോദിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജുഡീഷ്യറിയായത് കൊണ്ടാണ് ഗുജറാത്തിൽ പോയി കേസ് നൽകിയത്. അതാണ് വയനാടിന് എം പിയെ നഷ്ടമാകുന്ന സാഹചര്യമുണ്ടായത്. എന്നാൽ ഏതടിച്ചമർത്തലും
ഉയർത്തെഴുന്നേൽപ്പിലേക്കുള്ള വഴിയാണ്. ഇരട്ടി ശക്തിയുള്ള എം പിയെ വയനാടിന് തിരിച്ചുകിട്ടുമെന്ന് മോദി ഓർത്തില്ലെന്നും കൽപ്പറ്റ നാരായാണൻ പറഞ്ഞു.
മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ തെരുവുകളിൽ ഇനിയും പ്രതിഷേധജ്വാലകളുണ്ടാകണം. മണിപ്പൂരിൽ സ്ത്രീകൾ അപമാനഭാരത്തിൽ പുറത്തിറങ്ങാൻ കഴിയാതെ അഭയാർത്ഥി ക്യാംപുകളിൽ ജീവിക്കുകയാണ്. ആരാണ് ഇതിന് കാരണമെന്ന് അദ്ദേഹം ചോദിച്ചു. ഭരണകൂടത്തിന്റെ നിലനിൽപ്പിനായി രണ്ട് വിഭാഗങ്ങളെ തമ്മിൽ അകറ്റികൊണ്ട് ചെയ്യുന്ന അധർമ്മത്തിന്റെ ഫലമായാണ് ഇന്ന് സ്ത്രീകൾ ഈ ദുര്യോഗം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മണിപ്പൂരിൽ ഫെബ്രുവരി മാസത്തിലാണ് കുക്കി, മെയ്
വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം തുടക്കമാവുന്നത്. അര നൂറ്റാണ്ടിലേറെയായി മലയോരമേഖലയിൽ താമസിച്ചുവരുന്നവരാണ് കുക്കി വംശജർ.മെയ് വംശജർ നഗരപ്രദേശങ്ങളിലും താമസിച്ചുവന്നു. മെയ് വംശജരിൽ കൂടുതലും ഹിന്ദുക്കളായിരുന്നു. കുക്കി വംശജരിൽ ക്രിസ്ത്യാനികളായിരുന്നു ഭൂരിഭാഗവും. ഈ വ്യത്യാസം മുതലെടുക്കാനാണ് ശ്രമം നടന്നത്. 60ൽ നാൽപ്പത് സീറ്റും മെയ്തെയ് വിഭാഗത്തിലാണ്.അതുകൊണ്ട് തന്നെ അവിടുത്തെ ഭരണമുറപ്പിക്കാൻ മെയ്തെയ് വിഭാഗത്തിന് കുക്കി വംശജരോട് വിരോധമുണ്ടാകുന്ന കാര്യങ്ങളൊന്നായി ചെയ്യുകയായിരുന്നു. കുക്കി വംശജർ എസ് ടി വിഭാഗത്തിലാണ്. മെയ്തെയ് വിഭാഗത്തെയും എസ് ടി വിഭാഗത്തിലേക്ക് ചേർത്തു. ഇതിനെല്ലാം മോദി ഉപയോഗിച്ചുവന്നിരുന്നത് ജുഡീഷ്യറിയെയായിരുന്നു. മലഞ്ചെരുവുകളിൽ താമസിച്ചുവരുന്നതിനാൽ കുക്കി വംശജർക്ക് തോക്കുനൽകിയിരുന്നു.
ഇത് പിടിച്ചെടുത്ത് മെയ് വിഭാഗത്തിന് കൈമാറി.
ഇത്തരത്തിൽ എല്ലാത്തരത്തിലും രണ്ട് വിഭാഗങ്ങളെ വിരോധമുള്ളവരാക്കി മാറ്റി. ജർമ്മനിയിൽ നാസിസം ജൂതവനന്മാർക്കെതിരെ ചെയ്തതിന് സമാനമായ സംഭവങ്ങളാണ് ഇവിടെയും നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജുഡീഷ്യറിയെ ഉപയോഗിച്ചാണ് മോദി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് സുപ്രീംകോടതിയിൽ നിന്നും രാഹുൽഗാന്ധിക്ക് അനുകൂലമായി വന്നപ്പോൾ ജനാധിപത്യവിശ്വാസികളായ എല്ലാവരും കുറ്റമറ്റതും യോഗ്യരുമായി തീരുന്നത്. വാസ്തവത്തിൽ ഈ യോഗ്യരുടെ പ്രതിനിധിയാണ് രാഹുൽഗാന്ധി. എല്ലാവർക്കും വേണ്ടിയാണ് അദ്ദേഹം പോരാടിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പ്രതിരോധത്തിന്റെ വെളിച്ചം പുറപ്പെടുന്നത് കണ്ട് അത് കെടുത്തണമെങ്കിൽ വംശീയ വെറുപ്പ് ഉണർത്തിയെ പറ്റൂ എന്ന് ആർ എസ് എസിന് മനസിലായിരിക്കുന്നു. യൂണിഫോം സിവിൽകോഡ് വേണ്ടന്ന് പറയുന്നത് അത് ആർ എസ് എസ് തരുന്നത് കൊണ്ടാണ്. എല്ലാവർക്കും ബാധകമായിട്ടുള്ള നിയമം, അത് എല്ലാവർക്കും ബാധകമാവണം. എന്നാൽ നടക്കുന്നത് രാജ്യത്തിന്റെ വ്യത്യസ്തതകളെ ഇല്ലായ്മ ചെയ്യാനാണ് ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ടി സിദ്ധിഖ് എം എൽ എ ചടങ്ങിൽ അധ്യക്ഷനായിരുന്നു. പരിപാടിയുടെ ഭാഗമായി വൈകിട്ട് നാല് മണിയോടെ കൽപ്പറ്റ നഗരസഭാ പരിസരത്ത് നിന്നും മൊബൈൽ ലൈറ്റുകൾ തെളിയിച്ചുകൊണ്ട് നടത്തിയ പ്രകടത്തിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.
ഫാ. ജോസഫ് തേരകം, ഫാ. വിൽസൺ ഫാദർ സേവിയർ, മാത്യു പുളിന്താനം, ജോസ് ചക്കിട്ടുകുടി, തോമസ് പൊൻതൊട്ടി, അലോഷ്യസ് കുളങ്ങര, ഡാനി ജോസഫ്, അനൂപ് കോച്ചേരി, സജി ഇളയിടത്ത്, ഫ്രാൻസിസ് സി ആർ, സിസ്റ്റർ. മേരി കാഞ്ചന, എൻ ഡി അപ്പച്ചൻ, ടി ഹംസ, പി പി ആലി, ബിനു തോമസ്, സലീം മേമന, പോൾസൺ കൂവക്കൽ, എം സി സെബാസ്റ്റ്യൻ, സംഷാദ് മരക്കാർ, പ്രവീൺ തങ്കപ്പൻ എം എ ജോസഫ്, ടി ജെ ഐസക്, വി എ മജീദ്, സുരേഷ് ബാബു, ശോഭനകുമാരി, പി കെ അബ്ദു റഹിമാൻ, മാണി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.

വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതികൾ വിജയം കാണുന്നു; മാതൃകയായി മാനന്തവാടി

ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. നിയോജക മണ്ഡലം എംഎൽഎയും പട്ടികജാതി പട്ടികവർഗ

പനമരം–ചെറുപുഴ പാലം ഡിസംബറോടെ പൂർത്തീകരിക്കണമെന്ന് മന്ത്രി കേളു.

പനമരം–ചെറുപുഴ പാലം ഡിസംബറോടെ പൂർത്തീകരിക്കാൻ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മാനന്തവാടി പൊതുമരാമത്ത് വിശ്രമ മന്ദിരം കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത പൊതുമരാമത്ത്

റേഷൻ കാര്‍ഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം

പൊതുവിഭാഗം റേഷൻ കാര്‍ഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷ നൽകാം. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കാണ് അവസരം. ബന്ധപ്പെട്ട രേഖകൾ സഹിതം സെപ്റ്റംബര്‍ 22 മുതൽ ഒക്ടോബര്‍ 20 വരെ അക്ഷയ കേന്ദ്രങ്ങൾ, സി

“ആരോഗ്യമുള്ള സ്ത്രീ, ശക്തമായ കുടുംബം“ പ്രധാനമന്ത്രിയുടെ ആരോഗ്യ പദ്ധതിയ്ക്ക് തുടക്കമിട്ട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി : ആരോഗ്യമുള്ള സ്ത്രീകൾ, ആരോഗ്യമുള്ള കുടുംബം’ എന്ന ആപ്ത വാക്യത്തോടെ ആരംഭിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ‘സ്വസ്ത് നാരീ സശക്ത് പരിവാർ അഭിയാൻ’ എന്ന വനിതാ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് ജില്ലയിൽ

റവന്യൂ ജില്ലാ ശാസ്ത്രോത്സവം ഒക്ടോബര്‍ 16,17 തീയ്യതികളിൽ

റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബര്‍ 16, 17 തീയ്യതികളിൽ മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസിൽ വെച്ച് നടക്കും. ഹൈസ്കൂൾ, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിൽ സബ്‍ജില്ലാ തലങ്ങളിൽ ഒന്നും

പാൽ വില കൂട്ടും, വർധന ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ, മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വർധനയുണ്ടാകുക. മിൽമയ്ക്കാണ് പാൽവില വർധിപ്പിക്കാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. സഭയിൽ തോമസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.