പൃഥ്വിരാജ്, ഗിന്നസ് പക്രു, എന്നിവർ പ്രധാന വേഷത്തിലെത്തിയ ഫാന്റസി ത്രില്ലർ ‘അത്ഭുതദ്വീപി’ന്റെ രണ്ടാം ഭാഗമൊരുങ്ങുന്നുവെന്ന് സംവിധായകൻ വിനയൻ.
2005-ൽ മോളിവുഡിൽ വൻ വിജയം തീർത്ത ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുമ്പോൾ പുതിയ താരങ്ങളുമുണ്ടാകുമെന്നും സംവിധായകൻ വെളിപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അത്ഭുതദ്വീപിലേക്കുള്ള പുതിയ യാത്രയെ കുറിച്ച് താരം കുറിച്ചത്.
2005 ഏപ്രിൽ 1-ന് അത്ഭുതദ്വീപ് റിലീസ് ചെയ്തത്. ഗൾഫ്ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി എ ഫിലിപ്പോസ്, ടി കെ അപ്പുക്കുട്ടൻ എന്നിവരാണ് നിർമ്മിച്ചത്. ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവ്വഹിച്ചത് വിനയനാണ്. ഏറ്റവും കൂടുതൽ പൊക്കം കുറഞ്ഞ കലാകാരന്മാരെ അവതരിപ്പിച്ച അത്ഭുതദ്വീപ് ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്.