മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിവരുന്ന സഞ്ചരിക്കുന്ന മൃഗശുപത്രിയുടെ സേവനം ഇന്ന് (ചൊവ്വ) തോണിച്ചാല്‍ ഡിവിഷനില്‍ ലഭ്യമാകും. പുലിക്കാട് യുവധാര വായനശാല (രാവിലെ 9.30 മുതല്‍ 12 വരെ), കുരിശിങ്കല്‍ സബ്സെന്റര്‍ (ഉച്ചയ്ക്ക് 12.15 മുതല്‍ 1.30 വരെ), അക്ഷരജ്യോതി വായനശാല (2 മണി മുതല്‍ 4 വരെ) എന്നീ ക്രമത്തില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ലഭ്യമാകും.

വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതികൾ വിജയം കാണുന്നു; മാതൃകയായി മാനന്തവാടി
ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. നിയോജക മണ്ഡലം എംഎൽഎയും പട്ടികജാതി പട്ടികവർഗ