തിരുവനന്തപുരം : നവംബർ 2 മുതൽ പ്ലസ് വൺ ക്ലാസുകളും ഫസ്റ്റ്ബെല്ലിൽ സംപ്രേഷണം ചെയ്യും . തുടക്കത്തിൽ രാവിലെ 9.30 മുതൽ 10.30 വരെയാണ് ക്ലാസ് . രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത് . ഇതോടെ ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികൾക്കും പ്രയോജനപ്പെടുന്ന ക്ലാസുകൾ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യും . പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചൽ ആദ്യ ആഴ്ച ശനി , ഞായർ ദിവസങ്ങളിലായിരിക്കും . ഇത് പിന്നീട് ക്രമീകരിക്കും . പ്ലസ് വൺ ക്ലാസുകൾ കാണാൻ കുട്ടികൾക്ക് സൗകര്യം ഏർപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ . സി . രവീന്ദ്രനാഥ് നിർദ്ദേശം നൽകിയിരുന്നു . തുടർന്നാണ് നടപടികൾ വേഗത്തിലാക്കിയത്.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്