കേരള സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി നടപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി എന്നിവയുടെ ഏഴാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സ്‌പോക്കണ്‍ ഇംഗ്ലീഷ് സ്‌പോക്കണ്‍ ഹിന്ദി എന്നിവയ്ക്കാണ് കോഴ്‌സ്. 50 പേര്‍ രജിസ്റ്റര്‍ ചെയ്യുന്ന ഏരിയയില്‍ ഒരു ക്ലാസ് അനുവദിക്കും. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ജില്ലാ സാക്ഷരത മിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 202091.

ക്വട്ടേഷൻ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ നൂൽപുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ വിദ്യാർത്ഥികളെ കൊണ്ടുപോകാനും മേള കഴിഞ്ഞ് തിരികെയെത്തിക്കാനും