മാനന്തവാടി: ഇന്ത്യയുടെ ബഹുസ്വരതയ്ക്കും മാനവീയതയ്ക്കും തീരാ കളങ്കമായി മാറിയ മണിപ്പൂരിന്റെ വിലാപം കേട്ടില്ലെന്ന് നടിക്കുന്ന ഭരണവർഗത്തിന്റെ നിസ്സംഗതയ്ക്കും നിശബ്ദതക്കും എതിരെ 13 ന് നടത്തപ്പെടുന്ന മാനിഷാദയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിഫോർ വയനാട് മൂവ്മെന്റ് പ്രതിഷേധ ജ്വാല തെളിയിച്ചു. മനുഷ്യത്വത്തെയും സ്ത്രീത്വത്തെയും ബഹുമാനിക്കുന്ന ഭാരതീയ സംസ്കാരത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാ കിരാത ശക്തികളെയും ചെറുത്തുതോൽപ്പിക്കണമെന്നും ചടങ്ങിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു. ബിന്ദു പുള്ളോലിക്കൽ ദ്വാരക, ബ്രിജിത്ത് അമ്പലത്തറ നടവയൽ, കമൽ തുരുത്തിയിൽ പടിഞ്ഞാറത്തറ, ഫിലിപ്പ് വർഗീസ് മാനന്തവാടി, കെ.എം. ഷിനോജ്, ബിജു മാത്യു, അജോയ് ആലാറ്റിൽ, ഷിനു പായോട് തുടങ്ങിയവർ സംസാരിച്ചു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







