മാനന്തവാടി: ആഗസ്റ്റ് ഒൻപത് യൂത്ത് കോൺഗ്രസ് അറുപത്തി മൂന്നാം സ്ഥാപക ദിനം യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി സമുചിതമായി ആഘോഷിച്ചു. രാവിലെ 9.30 മണിക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിയോജക മണ്ഡലം പ്രസിഡണ്ട് ബൈജു പുത്തൻപുരയ്ക്കൽ പതാക ഉയർത്തി അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി പാർക്കിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. കെ.പി.സി.സി.സെക്രട്ടറി അഡ്വ.എൻ.കെ.വർഗ്ഗീസ് യോഗം ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി.മെമ്പർ പി.കെ.ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പി.വി. ജോർജ്ജ്, സുനിൽ ആലക്കൽ, ലത്തീഫ് ഇമ്മിനാണ്ടി, വി.സി.വിനീഷ്, യുനൈസ് ഒ.ടി, മുനീർ തരുവണ, ജിബിൻ മാമ്പള്ളി, അക്ഷയ് ജീസസ്സ്, സിജോ കമ്മന, ആൾഡ്രിൻ പീറ്റർ, ഷിനു ജോൺ, അംഗന ജീസസ്സ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ യൂത്ത് കോൺഗ്രസ് സന്നദ്ധ പ്രവർത്തകർ രക്ത ദാന ക്യാമ്പും നടത്തി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്