ഇനി ഒരേ സമയം 32 പേര്‍ക്ക് വരെ വോയ്‌സ് ചാറ്റില്‍ പങ്കെടുക്കാം; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചര്‍

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി ഗ്രൂപ്പിന് വേണ്ടി വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് വോയ്‌സ് ചാറ്റ്. ഒരേസമയം ഗ്രൂപ്പിലെ 32 പേര്‍ക്ക് വരെ വോയ്‌സ് ചാറ്റില്‍ പങ്കെടുത്ത് ആശയവിനിമയം നടത്താന്‍ കഴിയുന്നതാണ് ഫീച്ചര്‍.

നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. വരുംദിവസങ്ങളില്‍ തന്നെ കൂടുതല്‍ ആളുകളിലേക്ക് ഈ ഫീച്ചര്‍ എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വോയ്‌സ് ചാറ്റ് തുടങ്ങി കഴിഞ്ഞാല്‍ ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ കഴിയുംവിധം വോയ്‌സ്‌ഫോം ഐക്കണ്‍ തെളിഞ്ഞ് വരും. ഈ ഐക്കണ്‍ ടാപ്പ് ചെയ്യുന്നതോടെ വോയ്‌സ്ചാറ്റില്‍ പങ്കെടുക്കാന്‍ കഴിയുംവിധമാണ് സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേക ഇന്റര്‍ഫെയ്‌സ് തന്നെ തെളിഞ്ഞുവരും.

നിലവില്‍ നിശ്ചിത ഗ്രൂപ്പുകള്‍ക്ക് മാത്രമാണ് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുന്നത്. ഗ്രൂപ്പില്‍ 32 പേരില്‍ കൂടുതല്‍ ഉണ്ടെങ്കിലും ഒരേ സമയം 32 പേര്‍ക്ക് മാത്രമേ വോയ്‌സ്ചാറ്റില്‍ പങ്കെടുക്കാന്‍ കഴിയൂ. 60 മിനിറ്റ് കഴിഞ്ഞ ശേഷവും ആരും വോയ്‌സ് ചാറ്റില്‍ പങ്കെടുത്തില്ലെങ്കില്‍ ഇത് ഓട്ടോമാറ്റിക്കായി അവസാനിക്കുന്നവിധമാണ് സജ്ജീകരണം ഒരുക്കിയിരിക്കുന്നത്.

ഓരോ അംഗങ്ങളുടെയും ഫോണ്‍ റിങ് ചെയ്യുന്നതിന് പകരം സൈലന്റ് പുഷ് നോട്ടിഫിക്കേഷനിലൂടെയാണ് മറ്റു അംഗങ്ങള്‍ക്ക് വോയ്‌സ് ചാറ്റുമായി ബന്ധപ്പെട്ട വിവരം കൈമാറുന്നത്. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മാത്രം കേള്‍ക്കാന്‍ കഴിയുന്നവിധം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

75 ൻ്റെ നിറവിൽ അസംപ്ഷൻ എയുപി സ്കൂൾ

1951 ൽ സർഗ്ഗീസച്ചനാൽ സ്ഥാപിതമായ അസംപ്ഷൻ എ യു പി സ്കൂൾ മികവിൻ്റെ 75 സംവത്സരങ്ങൾ പിന്നിടുകയാണ്. ഒട്ടനേകം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിയ ഈ കലാലയം അദ്ധ്യാപക ശ്രേഷ്‌ഠരിലൂടെയും, മികച്ച വിദ്യാർത്ഥി സമൂഹത്തിലൂടെയും

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ റീജ്യണൽ തിയേറ്റർ ഹാളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത്

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കുന്നത്. അമ്പലവയൽ ഗവ. ആശുപത്രിക്ക് സമീപമാണ് 5000 ചതുരശ്ര അടിയിൽ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.