ചെന്നലോട്: തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സഹകരണത്തോടെ തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിൽ മാമ്പഴക്കാലം പദ്ധതിക്ക് തുടക്കമായി. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വികസന സമിതി അംഗം ദേവസ്യ മുത്തോലിക്കൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ ബി അജിത്ത് പദ്ധതി വിശദീകരണം നടത്തി. എൻഎസ്എസ് യൂണിറ്റിന്റെ ദത്ത് ഗ്രാമം കൂടിയായ ചെന്നലോട് വാർഡിലെ വീടുകളിൽ മാമ്പഴ തൈകൾ എത്തിച്ചു നൽകി നട്ടു പരിപാലിച്ചു ഫലം കായ്ക്കുന്നത് വരെ ഇടവേളകളിൽ നിരീക്ഷിക്കുന്നതുമാണ് പദ്ധതി. എ കെ മുബഷിർ, ഷീന ഗോപാലൻ, മുബീന സുനീർ, നീതു ഷൈൻ, ടീ കെ ജസൽ, എസ് അളക, അർജുൻ ശിവാനന്ദ്, ഷാജോൺ കുര്യൻ, ഹസ്‌ന തുടങ്ങിയവർ സംസാരിച്ചു. വി കെ കൃഷ്ണപ്രിയ സ്വാഗതവും ആൻസ്റ്റീൻ ഉലഹന്നാൻ നന്ദിയും പറഞ്ഞു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







