മുട്ടിൽ :വയനാട് മുസ്ലിം ഓർഫനേജ് പൂർവവിദ്യാർഥി കൂട്ടായ്മയായ ഫോസ്മോ വയനാട് ഓഫീസ് ഉദ്ഘാടനം ഡബ്യുഎംഒ വലിയ ഉസ്താദ് കെ.പി അഹമ്മദ് കുട്ടി ഫൈസി നിർവഹിച്ചു. ഫോസ്മോ പ്രസിഡന്റ് ഡോ: പി നജ്മുദ്ധീൻ അധ്യക്ഷത വഹിച്ചു. ഡബ്ല്യു.എം.ഒ കോ-ജനറൽ സെക്രട്ടറി മുജീബ്റഹ്‌മാൻ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഫോസ്മോ സെക്രട്ടറി ടി കെ സിദ്ധീഖ്, എൻ കെ മുസ്തഫ ഹാജി, അഡ്വ എൻ ജെ ഹനസ്, എം കെ എ റഷീദ്, എൻ നിസാർ, പി അബ്ദു റഹിം, കെ.മമ്മു, കെ അഷ്‌കറലി, സൈനുൽ ആബിദ് ടി പി, കെ നസീർ എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്