വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ പിഎസ് വിനീഷും സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ മാനന്തവാടി താലൂക്കിൽ അഞ്ചു കുന്ന് വില്ലേജിൽ ചെറുമല ഭാഗത്ത് പുഴയോരത്ത് പുറമ്പോക്ക് ഭൂമിയിൽ കാട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന 255 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്ത് നശിപ്പിച്ചു. പ്രതിയെക്കുറിച്ച് അന്വേഷണം നടത്തി വരുന്നു. റെയിഡിൽ പ്രിവന്റിവ് ഓഫീസർ രഘു എം എ, സിവിൽ എക്സൈസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ കെ എ , ബിനുമോൻ എ എം , സനൂപ് എം.സി , അശ്വതി വി.കെ എന്നിവർ പങ്കെടുത്തു

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്